സംയുക്തയ്ക്ക് അഭിനയിക്കണമെങ്കിൽ സിനിമയിലേക്ക് തിരികെ വരം, പച്ചക്കൊടി കാണിച്ചു ബിജു മേനോൻ!

Will Samyuktha Varma Back to Film
Will Samyuktha Varma Back to Film

വളരെ ചുരുക്കം സിനിമയിലെ അഭിനയിച്ചുവെള്ളു എങ്കിലും മലയാളികളുടെ പ്രിയ താരമായി മാറാൻ സംയുക്ത വർമ്മയ്ക്ക് അതികം സമയം വേണ്ടി വന്നിരുന്നില്ല. സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ആണ് സംയുക്ത സിനിമയിലേക്ക് വരുന്നത്. തുടക്കം മുതൽ തന്നെ താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങി മുൻനിര താരങ്ങളുമായി മികച്ച ചിത്രങ്ങൾ ചെയ്യാൻ സംയുക്തയ്ക്ക് അവസരവും ലഭിച്ചിരുന്നു. അഭിനയിച്ച ചിത്രങ്ങൾ എല്ലാം വൻ വിജയവും ആയിരുന്നു.

Samyuktha Varma
Samyuktha Varma

എന്നാൽ സിനിമയിൽ തിളങ്ങിനിന്ന സമയത് ആയിരുന്നു താരം ബിജു മേനോനുമായി എടുക്കുന്നതും പ്രണയിച്ച വിവാഹം കഴിക്കുന്നതും. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് സംയുക്ത ഇപ്പോൾ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരും. പല അഭിമിഖ്യങ്ങളിലും ബിജു മേനോനോട് അവതാരകർ ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങളിൽ ഒന്നാണ് സംയുക്ത എപ്പോൾ തിരികെ വരും എന്നുള്ളത്. ഇപ്പോഴിതാ ബിജു മേനോന്റെ മറുപടി പ്രേക്ഷകർക്ക് പ്രതീക്ഷ നൽകും വിധം ഉള്ളതായിരുന്നു.

Samyuktha Varma Images
Samyuktha Varma Images

വിവാഹശേഷം സംയുക്ത തല്‍ക്കാലം സിനിമയില്‍ അഭിനയിക്കണ്ട എന്നത് ഞാനും സംയുക്തയും ഒന്നിച്ച്‌ എടുത്ത തീരുമാനം തന്നെയാണ്. ഞങ്ങൾ രണ്ടുപേരും സിനിമയുടെ തിരക്കിൽ ആയാൽ ഞങ്ങളുടെ മകനെ ആര് നോക്കും? ആ ഒറ്റപ്പെടൽ അവന്റെ കരിയറിന്റെ തന്നെ ബാധിക്കും. സാധാരണ ഒരു ഓഫീസ് ജോലി പോലെ കാലത്ത് ഒന്‍പത് മണിക്ക് പോയി വൈകുന്നേരത്ത് അഞ്ചു മണിക്ക് വരുന്ന ഒരു പ്രൊഫഷനല്ല സിനിമ. ഒരു മാസം ഒരു സ്ഥലത്ത്‌അടുത്ത മാസം വേറെ ഒരു സ്ഥലത്ത് അങ്ങനെയുള്ള ഒരു മേഖലയാണ്. അങ്ങനെ ഞങ്ങൾ സിനിമയുടെ പിറകിനു പോയാൽ മകന്റെ ലൈഫിനെ ആകും അത് ബാധിക്കുക. ഞങ്ങളിൽ ആരുടെയെങ്കിലും ഒരാളുടെ സ്നേഹം എങ്കിലും അവനു ലഭിക്കണം എന്ന് ഞങ്ങൾക്കും നിർബന്ധം ഉണ്ടായിരുന്നു.

Biju Menon and Samyuktha Varma
Biju Menon and Samyuktha Varma

സംയുക്തയ്ക്ക് ഇനി എപ്പോള്‍ വേണേലും തിരിച്ചു വരാനുള്ള ഫ്രീഡം ഉണ്ട്. സംയുക്ത അഭിനയിക്കുന്നതില്‍ യാതൊരു വിധമായ എതിര്‍പ്പും ഭർത്താവ് എന്ന നിലയിൽ എനിക്ക് ഇല്ല. ഇനി അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്തയാണ്. ബിജു മേനോൻ പറഞ്ഞു.