തായ് ബോക്സിങ് പരിശീലിച്ചു വിസ്മയ മോഹൻലാൽ, വീഡിയോ കാണാം!

Vismaya Mohanlal Thai Boxing Practise

മലയാളികളുടെ സ്വന്തം താരരാജാവ് മോഹൻലാലിന്റെ മകൾ ആണ് വിസ്മയ മോഹൻലാൽ. മോഹൻലാലിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർ എന്നും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ മോഹൻലാൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ മകൾവിസ്മയയെ കാണാത്തതിൽ ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ താൻ തായ് ലാൻഡിൽ ആണെന്നും സേഫ് ആണെന്നും വിസ്മയ തന്റെ ഇൻസ്റാഗ്രാമിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിസ്മയയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വിസ്മയ തായ് ലാൻഡിൽ തായ് ബോക്സിങ് പരിശീലിക്കുന്നതിന്റെ വീഡിയോ ആണ് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എഴുത്തിന്റെയും വരയുടെയും ലോകത്തിൽ കഴിയുന്ന തനിക്ക് ബോക്സിങ്ങും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് വിസ്മയ. താരപുത്രിയുടെ വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. അച്ഛനും സഹോദരനും പിന്നാലെ സിനിമയിലേക്ക് എത്താനുള്ള ശ്രമമാണോ എന്നാണ് പൂരിഭാഗം ആരാധകരും ചോദിക്കുന്നത്.

വിസ്മയയുടെ വീഡിയോ കാണാം

സോഴ്സ് : Movie Talks