കഴിവുണ്ടെങ്കിൽ സിനിമയിൽ തന്റേതായ സ്ഥാനം നേടാൻ കഴിയുമെന്ന് കാണിച്ചുതന്ന ഒരു താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. തിരക്കഥാകൃത്തായും നായകനായും രചയിതാവായും എല്ലാം തിളങ്ങിയ താരമാണ് വിഷ്ണു. ബിബിന്‍ ജോര്‍ജ്ജുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് സിനിമയിലൂടെ തിരക്കഥാകൃതായ് എത്തിയാണ് വിഷ്ണു ആദ്യം പ്രേക്ഷക ശ്രദ്ധ നേടിയത്. അതിനു ശേഷം നായകനായും വിഷ്ണു ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ആണ് താരം വിവാഹിതനായത്. ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ സങ്കൽപ്പം എങ്ങനെ ഉള്ളതായിരുന്നുവെന്നു തുറന്നു പറഞ്ഞിതിക്കുകയാണ് വിഷ്ണു.

ഞാൻ ഒരിക്കലും വിവാഹം ആർഭാടമാക്കാൻ ആഗ്രഹിച്ചിരുന്നില്ല. അതിൽ എനിക്ക് താൽപ്പര്യവും ഇല്ലായിരുന്നു. എന്നാൽ നമ്മുടെ താൽപര്യങ്ങളിൽ കുറച്ചൊക്കെ നമ്മുടെ വീട്ടുകാരുടെ ഇഷ്ട്ടങ്ങൾക്കനുസരിച്ചു വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്. ലളിതമായി നടത്തുന്ന വിവാഹം ആയിരുന്നു എന്റെ മനസ്സിൽ. എന്നാൽ വീട്ടുകാരുടെ ഇഷ്ട്ടം നേരെ തിരിച്ചായിരുന്നു.നാട്ടുകാരും വീട്ടുകാരും എല്ലാം വരുമ്ബോള്‍ നമ്മളെ നല്ല ഭംഗിയില്‍ കാണണമെന്ന് വീട്ടുകാര്‍ക്കാണ് കൂടുതല്‍ ആഗ്രഹം. വിവാഹശേഷമുള്ള റിസപ്ഷൻ പോലും വെച്ചത് വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം ആയിരുന്നു.