ലോക്ക് ഡൌൺ മൂലം ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു: വിനയ് ഫോർട്ട്!

രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക് ഡൌൺ പ്രഖാപിച്ചതോടെ നിരവധി ആളുകൾ ആണ് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. പലർക്കും ആഹാരം പോലും ലഭിക്കാത്ത അവസ്ഥയിലേക്കാണ് പോകുന്നത്. ജോലികൾ ചെയ്യാൻ കഴിയാതെ വന്നതോടുകൂടി കൂലിപ്പണിക്കാരുടെ കാര്യവും അവതാളത്തിൽ ആയി. കൊറോണ ഭീതിയിൽ കഴിമ്പോഴും ആളുകൾ വീട്ടിൽ വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നതെന്ന് തന്നെ പറയാം. എന്നാൽ ലോക്ക് ഡൌൺ വന്നതോടെ തനിക്ക് ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു എന്നാണ് നടൻ വിനയ് ഫോർട്ട് ഇപ്പോൾ പറയുന്നത്.

Vinay Fort
Vinay Fort

കുറച്ചുകാലമായി നിർത്തിവെച്ചിരുന്നു പുസ്തക വായന വീണ്ടും തുടങ്ങാൻ കഴിഞ്ഞുവെന്നും തന്റെ മേഖല അഥവാ തൊഴില്‍ സിനിമ ആയതുകൊണ്ട്, അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനാണ് പുസ്തകവായനയിലൂടെ ശ്രമിക്കുന്നതെന്നും അഭിനയവുമായി ബന്ധപ്പെട്ട വിഡിയോസ് ഒരുപാട് യുട്യൂബിലുണ്ട്. അതൊക്കെ ഇരുന്ന് കാണുകായും ലോക്ഡൗണ്‍ കാലാവധി കഴിയുമ്ബോഴേക്കും കുറച്ചൂടെ അറിവുള്ള അഭിനേതാവായി മാറാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് വിനയ് വ്യക്തമാക്കിയിരിക്കുന്നത്.