തെന്നിന്ത്യൻ സിനിമ ലോകത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് വരലഷ്മി ശരത്കുമാർ. പ്രശസ്ത സിനിമാതാരം ശരത്കുമാറിന്റെ മകൾ കൂടിയായ താരം ഇപ്പോൾ മലയാളം, തമിഴ്, കന്നഡ ചിത്രത്തിലെ നിറസാന്നിധ്യം ആണ്. മമ്മൂട്ടി ചിത്രമായ കസബയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിൽ നിരവധി മലയാളി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. ചിത്രം കുറച്ചു വിവാദമായെങ്കിലും അതിലെ വരലഷ്മിയുടെ അഭിനയം എടുത്ത് പറയണ്ട ഒരു ഘടകം തന്നെ ആയിരുന്നു.

തമിഴ് സൂപ്പർതാരം വിശാലുമായി താരം വളരെനാളായി പ്രണയത്തിൽ ആയിരുന്നുവെന്ന ഗോസിപ്പുകൾ എങ്ങും പ്രചരിക്കുന്നുണ്ടായിരുന്നു. ഇരുവരും പൊതുവേദികളിൽ ഒരുമിച്ചെത്താറുണ്ടായിരുന്നു. അത് തന്നെയായിരുന്നു ഇത്തരം ഒരു ഗോസ്സിപ്പിനു കാരണമായി മാറിയത്. തമിഴ് സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുകയായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ അനീഷ റെഡ്ഢിയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞതോടെ ഇരുവരും പിരിഞ്ഞു എന്ന തരത്തിലെ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഒരു അഭിമുഖത്തിനിടയിൽ വരലഷ്മി നടത്തിയ തുറന്നു പറച്ചിൽ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുകയാണ്.
അഭിമുഖത്തിൽ അവതാരിക തന്റെ ഹൃദയം കീഴടക്കിയ നടൻ ആരാണെന്നു ചോദിച്ചപ്പോൾ വരലഷ്മി ഉടനായി മറുപടി പറഞ്ഞത് അത് പ്രഭാസ് ആണെന്നാണ്. അദ്ദേഹത്തെ എപ്പോൾ എവിടെവെച്ചു കണ്ടാലും താൻ ഐ ലവ് യു പറയുമെന്നും വരലഷ്മി പറഞ്ഞു.