പ്രശസ്ത സിനിമാതാരം ശരത്കുമാറിന്റെ മകളും സിനിമ താരവും കൂടിയായ വരലഷ്മിയെ അറിയാത്ത സിനിമ പ്രേമികൾ കുറവായിരിക്കും. തെന്നിന്ത്യൻ സിനിമ ലോകത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് വരലഷ്മി ശരത്കുമാർ. താരം ഇപ്പോൾ മലയാളം, തമിഴ്, കന്നഡ ചിത്രത്തിലെ നിറസാന്നിധ്യം ആണ്. മമ്മൂട്ടി ചിത്രമായ കസബയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിൽ നിരവധി മലയാളി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. ചിത്രം കുറച്ചു വിവാദമായെങ്കിലും അതിലെ വരലഷ്മിയുടെ അഭിനയം എടുത്ത് പറയണ്ട ഒരു ഘടകം തന്നെ ആയിരുന്നു.
തമിഴ് സൂപ്പർതാരം വിശാലുമായി താരം വളരെനാളായി പ്രണയത്തിൽ ആയിരുന്നുവെന്ന ഗോസിപ്പുകൾ എങ്ങും പ്രചരിക്കുന്നുണ്ടായിരുന്നു. ഇരുവരും പൊതുവേദികളിൽ ഒരുമിച്ചെത്താറുണ്ടായിരുന്നു. അത് തന്നെയായിരുന്നു ഇത്തരം ഒരു ഗോസ്സിപ്പിനു കാരണമായി മാറിയത്. തമിഴ് സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുകയായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ അനീഷ റെഡ്ഢിയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞതോടെ ഇരുവരും പിരിഞ്ഞു എന്ന തരത്തിലെ വാർത്തകളും പ്രചരിച്ചിരുന്നു.

എന്നാൽ അടുത്തിടെയായി ഒരു ക്രിക്കറ്റ് താരവുമായി വരലക്ഷ്മി പ്രണയത്തിൽ ആണെന്നും കൊറോണ കാലം കഴിഞ്ഞത് ഉടൻ ഇരുവരും വിവാഹിതരാകുമെന്നും തരത്തിലെ വാർത്തകൾ പുറത്തു വന്നിരുന്നു. ഈ വാർത്തയോട് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് വരലക്ഷ്മി. താൻ ഉടനെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുന്നവർ ആണ് ഇത്തരം വാർത്തകൾ ഉണ്ടാക്കുന്നതെന്നുമാണ് വരലക്ഷ്മി പ്രതികരിച്ചത്.