ഷെയ്‌ൻ നിഗമിൻറെ വിലക്ക് നീക്കി, വെയിൽ സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും!

Vail Shootting Restarted
Vail Shootting Restarted

നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളും തമ്മിലുണ്ടായ വിവാദത്തിനു പരിഹാരമായി. ഷെയ്ൻ നിഗമിന് നിർമ്മാതാക്കൾ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. 31 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാമെന്ന ഷൈനിന്റെ ഉറപ്പിന്മേലാണ് താരത്തിന് സിനിമ ചെയ്യാനുള്ള വിലക്ക് നിർമ്മാതാക്കൾ പിൻവലിച്ചത്. വെയില്‍, കുര്‍ബാനി സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ഷെയ്ന്‍ നല്‍കും.

Shane Nigam
Shane Nigam

കഴിഞ്ഞ ദിവസം നടന്ന ‘അമ്മ അസോസിയേഷൻ യോഗത്തിൽ ആണ് ഈ പ്രശ്നത്തിന് പരിഹാരം ആയത്. വിലക്ക് പിന്വലിക്കുന്നതിനായി ഒരു കോടി രൂപ ആയിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ അത് നൽകാൻ കഴിയില്ലെന്നായിരുന്നു സംഘടനയുടെ നിലപാട്. ശേഷം നിർമ്മാതാക്കളുമായുള്ള അനൗദ്യോഗിക ചർച്ചയിലൂടെയാണ് ഈ വിഷയം ഒത്തുതീർപ്പായത്. ഇതേ തുടർന്ന് മുടങ്ങി പോയ രണ്ടു ചിത്രങ്ങളുടെ ചിറ്ററീകരണങ്ങളും പുനരാരംഭിക്കും. ഇന്ന് മുതൽ വെയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങും  മാര്‍ച്ച്‌ 31 ന് ശേഷം കുർബാനിയുടെ ഷൂട്ടിങ്ങും ആരംഭിക്കും.