സ്റ്റേജിൽ സംസാരിക്കുന്നതിനിടയിൽ മൈക്ക് ഓഫ് ആയി, മൈക്ക് വലിച്ചെറിഞ്ഞു ഊർമിള ഉണ്ണി, പ്രതിഷേധവുമായി നാട്ടുകാർ!

Urmila Unni Controversy
Urmila Unni Controversy

കഴിഞ്ഞ ദിവസം ആയിരുന്നു തൃക്കടവൂർ അമ്പലത്തിൽ വെച്ച് ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ സ്റ്റേജ് പ്രോഗ്രാം നടന്നത്. സ്റ്റേജ് പ്രോഗ്രാമിന് മുന്നോടിയായി ഊർമിള ഉണ്ണി കാണികളോട് സംസാരിച്ചുകൊണ്ടിരുന്നതിനിടയിൽ ആണ് താരത്തിന്റെ മൈക്ക് ഓഫ് ആയത്. ഇതിൽ ദേക്ഷ്യപ്പെട്ടു താരം മൈക്ക് വലിച്ചെറിഞ്ഞു. ശേഷം മൈക്ക് ഇല്ലാതെ കാണികളോട് സംസാരിക്കുകയും ചെയ്തു. എന്നാൽ താരത്തിന്റെ ഈ പ്രവർത്തിയിൽ വൻ പ്രതിക്ഷേധമാണ് നാട്ടുകാർ നടത്തിയത്.

Urmila Unni
Urmila Unni

താരത്തിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കേ ഫേസ്ബുക്കില്‍ കുറിപ്പുമായി ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണന്‍ രം​ഗത്തെത്തി. നടിയുടെ പ്രവര്‍ത്തി അങ്ങേയറ്റം മോശമാണെന്ന് രാ​ഗം രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇതിനോടകം വൈറലായി കഴിയ്ഞ്ഞു.

Uthara Unni
Uthara Unni

ഇതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ പോലീസ് ഇടപെട്ടാണ് നാട്ടുകാരെ രമ്യതയിൽ ആക്കിയത്. ശേഷം ആദ്യ നൃത്തത്തിന് ശേഷം ഉത്തരയുടെ നൃത്തം തുടങ്ങുന്നതിനു മുന്പായി മഴപെയ്യുകയും ജനക്കൂട്ടം പിരിഞ്ഞു പോകുകയും ചെയ്തു. ഏകദേശം ഒരുമണിക്കൂറിനു ശേഷമാണ് മഴ ശമിച്ചതും വിരലിൽ എണ്ണാവുന്ന ജനങ്ങളുടെ മുന്നിൽ ഉത്തര നൃത്തം ചെയ്തതും.

ഊർമിള ഉണ്ണി നിങ്ങക്ക് പണമുണ്ടാകാം സിനിമ നടിയാകാം ഇതു ഞങ്ങളുടെ ജീവിതമാർഗമാണ്…. മൈക്ക് അതു പിടിച്ചുഎറിയാൻ നിന്റെ #@#@$@# യല്ല വാങ്ങിത്തന്നത്….. നിങ്ങളുടെ ചിലങ്ക യുടെ വള്ളി പൊട്ടിയാൽ അതു വലിച്ചെറിഞ്ഞു കളയുമോ……… ഇതിന് മാപ്പ് പറഞ്ഞില്ല എങ്കിൽ നിങ്ങൾ കേരളത്തിൽ ഉത്സവപറമ്പിൽ പ്രോഗ്രാം അവതരിപ്പിക്കില്ല……. തൃക്കടവൂരിൽവാഴുംമഹാദേവനോടാണോ … ഊർമ്മിള ഉണ്ണിയുടെദേഷ്യം?????? തൃക്കടവൂർ മഹാദേവൻ്റെ തിരു: ഉത്സവത്തിൻ്റെ 7-മത് ദിവസമായ ഇന്നലെരാത്രി 11 മണിക്ക് പതിനായിരകണക്കിന് ജനങ്ങളുടെ മുൻപിൽ പ്രശസ്ത സിനിമാ താരം ഊർമ്മിള ഉണ്ണിയുടെനൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് സംസാരിക്കാൻ മൈക്ക്എടുത്തപ്പോൾ അത് പ്രവർത്തിക്കാതിരുന്നതിനാൽ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി ….തുടർന്ന് മൈക്കില്ലാതെ എന്തെല്ലാമോ സംസാരിക്കുകയും ചെയ്തുതുടർന്ന് പരിപാടി ആരംഭിച്ച് ആദ്യ ഡാൻസിന് ശേഷംഊർമ്മിള ഉണ്ണിയുടെമകൾ ഉത്തര ഉണ്ണിയുടെ ഡാൻസ് ആരംഭിക്കുന്നതിന് മുമ്പായി ശക്തമായ മഴ പെയ്യുകയും ജനക്കുട്ടം പിരിഞ്ഞു പോകുകയും ചെയ്തു!ഒരു മണിക്കുറിന് ശേഷംവിരലിൽ എണ്ണാവുന്ന കാണികളുടെ മുന്നിൽഡാൻസ് കളിക്കേണ്ട ഗതികേട് പ്രശസ്ത തരത്തിനുണ്ടായത്ഭഗവാൻ്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്….ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയുംതൃക്കടവുർ മഹാദേവൻ്റെ മണ്ണിൽ അഹങ്കാരത്തോട് പ്രവർത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക്അഹങ്കരികൾക്കുള്ളമറുപടി ആണ്..

Posted by RagamRadha Krishnan on Wednesday, March 4, 2020