കൊറോണ ഭീതിയിൽ രാജ്യം, സിനിമ, സീരിയൽ, ടെലിവിഷൻ ഷോ ചിത്രീകരണം നിർത്തി!

TV shows shooting will stopped due to corona virus
TV shows shooting will stopped due to corona virus

ലോകരാഷ്ട്രങ്ങളിൽ എങ്ങും കോവിഡ് ഭീതിയിൽ കഴിയുകയാണ് ജനങ്ങൾ. രോഗങ്ങൾ അധികം പേരിലേക്ക് പകരാതിരിക്കാൻ കർശന സുരക്ഷയാണ് ഓരോ രാജ്യവും കൈക്കൊണ്ടിരിക്കുന്നത്. ജനങ്ങൾ കൂടുന്ന എല്ലാ പരിപാടികളും നിർത്തിവെയ്ക്കണം എന്ന കർശന നിർദ്ദേശമാണ് ഓരോ രാജ്യത്തെയും സർക്കാർ മുന്നോട് വെച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്ത്യയിൽ ഇപ്പോൾ നടത്തിവരുന്ന മുഴുവൻ സിനിമ, സീരിയൽ, ടെലിവിഷൻ പരിപാടികളുടെയും ചിത്രീകരം നിർത്തിവെയ്ക്കണം എന്നാണു ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഞായാറാഴ്ച സംഘടിപ്പിച്ച അടിയന്തര കൂടികാഴ്ചയിൽ എടുത്ത തീരുമാനം. നടന്നുകൊണ്ടിരിക്കുന്ന ഷൂട്ടിങ്ങുകൾ എല്ലാം തന്നെ 3 ദിവസത്തിനുള്ളിൽ നിർത്തിവെയ്ക്കാനും വിദേശത്തു നടക്കുന്ന ഷൂട്ടിങ്ങുകൾ എത്രയും പെട്ടന്ന് നിർത്തി തിരികെ വരാനാണ് നിർദ്ദേശം.

മാര്‍ച്ച്‌ 19 മുതല്‍ മാര്‍ച്ച്‌ 31 വരെ പൊതുജന താല്‍പര്യാര്‍ഥം എല്ലാ ചിത്രീകരണങ്ങളും നിര്‍ത്തിവയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച്‌ 31 ന് ശേഷം സാഹചര്യം മെച്ചപ്പെട്ടാല്‍ ഷൂട്ടിങ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി സ്‌കൂളുകളും കോളജുകളും സിനിമാ തിയ്യേറ്ററുകളുമെല്ലാം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വിവാഹങ്ങള്‍ ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.