തെന്നിന്ത്യൻ താര സുന്ദരി തൃഷ കൃഷ്ണൻ നായിക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പരമദം വിളയാട്ട്. ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിയിൽ തൃഷ പങ്കെടുക്കാതിരുന്നത് വലിയ വിവാദം ആയിരിക്കുകയാണ് ഇപ്പോൾ തമിഴ് സിനിമ ലോകത്ത്. സിനിമയിൽ അഭിനയിക്കുന്നത് പോലെ തന്നെ ആത്മാര്ഥതവേണം സിനിമയുടെ പ്രൊമോഷൻ പരിപാടികളിലും പങ്കെടുക്കുന്നതിൽ എന്നാണു സിനിമയുടെ പ്രൊഡ്യൂസഴ്സ് പറയുന്നത്. സിനിമയെടുക്കുന്നത് പോലെ തന്നെ ചിലവേറിയ കാര്യമാണ് സിനിമയുടെ വിജയത്തിന് വേണ്ടിയുള്ള പ്രൊമോഷൻ പരിപാടികൾ എന്നും നിര്‍മാതാക്കളായ സുരേഷ് കാമാട്ചിയും അമ്മ ക്രിയേഷന്‍സ് ടി ശിവയും പറഞ്ഞു. പരുപാടിയിൽ തൃഷ പങ്കെടുക്കാതിരുന്നതിനെ എതിർത്തുകൊണ്ട് ഇവർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി തൃഷ കൈപ്പറ്റിയ പ്രതിഫലത്തിന്റെ പകുതി തിരികെ നൽകണം എന്നാണു ഇവർ ഇപ്പോൾ അവകാശപ്പെടുന്നത്.

എന്നാൽ തമിഴ് സിനിമ ലോകത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയ നയൻതാരയും ഇത്തരം പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാറില്ല. സിനിമയുടെ കഥപറയാൻ വേണ്ടി സിനിമാപ്രവർത്തകർ തന്നെ സമീപിക്കുമ്പോൾ തന്നെ നയൻതാര തന്റെ നിലപാട് വ്യക്തമാക്കും. ഇതിനും സമ്മതം പറയുന്ന ആളുകളുമായെ നയൻതാര സിനിമചെയ്യാൻ ഒരുങ്ങുകയുമുള്ളു കരാറിൽ ഒപ്പിവെക്കുകയും ചെയ്യൂ. അത് കൊണ്ട് തന്നെ നയൻതാര ഇത്തരം പരിപാടികളിൽ പങ്കെടുക്കാത്തതിൽ ഒരു പിന്നണി പ്രവർത്തകരും പ്രെശ്നം ഉണ്ടാക്കുകയോ അത് വിവാദം ആകുകയോ ചെയ്തിട്ടില്ല.

ഇവിടെ തൃഷയ്ക്ക് തെറ്റുപറ്റിയത് ഇവിടെ ആണ്. പരുപാടിയിൽ പങ്കെടുക്കാൻ താല്പര്യം ഇല്ല എങ്കിൽ സിനിമയുടെ ആളുകൾ തന്നെ സമീപിച്ചപ്പോൾ തന്നെ വ്യക്തമാക്കാമായിരുന്നു. വ്യക്തമായ ധാരണയ്ക്ക് ശേഷം മാത്രം കരാറിലും ഒപ്പുവെയ്ക്കവായിരുന്നു. എന്നാൽ തൃഷയെ പിന്തുണച്ചു കൊണ്ട് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. എന്തെങ്കിലും അസൗകര്യം കൊണ്ട് മാത്രം ആയിരിക്കും താരം പരുപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും പരുപാടിയിൽ പങ്കെടുക്കണമെങ്കിൽ അത് കരാറിൽ ഒപ്പുവെയ്ക്കുന്നതിനു മുൻപ് പറയണമായിരുന്നു വെന്നുമാണ് ആരാധകരുടെ പക്ഷം.