പുറത്തിറങ്ങിയിട്ട് 15 മണിക്കൂർ, കണ്ടത് 16 ലക്ഷം കാണികൾ, തരംഗമായി ട്രാൻസ് ട്രെയ്‌ലർ!

Trance Movie Trailer
Trance Movie Trailer

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ട്രാൻസ് സിനിമയുടെ ട്രൈലെർ ഇന്നലെ വൈകുന്നേരം ആണ് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ട്രൈലെർ ഇറങ്ങി മണിക്കൂറുകൾ കൊണ്ട് കണ്ടു തീർത്തത് 16 ലക്ഷത്തിൽ അധികം പേര്. ട്രൈലെർ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതായാണ്. മികച്ച പ്രേക്ഷക സ്വീകാര്യത ആണ് ട്രെയിലറിന് കിട്ടിയിരിക്കുന്നത്. ചിത്രത്തിന്റെ ഇത് വരെ പുറത്തിറങ്ങിയ ടീസറുകളും ട്രെയിലറും പരിശോധിച്ചാൽ സിനിമയെ പറ്റി ഒരു ധാരണയും കാഴ്ചക്കാരന് കിട്ടാത്ത തരത്തിൽ ഉള്ളവയാണ്. അത് കൊണ്ട് തന്നെ ചിത്രം കാണാനുള്ള ആവേശത്തിൽ ആണ് പ്രേക്ഷകർ.

Nazriya in Trance Movie
Nazriya in Trance Movie

ഫഹദിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ട്രാൻസ്. വിവാഹശേഷം നസ്രിയയും ഫഹദ് ഫാസിലും ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ഒട്ടേറെ പ്രത്യേകതകൾ ആണ് ഈ ചിത്രത്തിനുള്ളത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും എല്ലാം പൂർത്തിയാകാൻ ഏകദേശം 3 വർഷക്കാലമാണ് എടുത്തത്. ഫഹദിന്റെ ഇതുവരെയുള്ള  അഭിനയ ജീവിതത്തിൽ വെച്ച് ഏറ്റവും പ്രയാസമേറിയ കഥാപാത്രത്തെയാണ് താൻ ട്രാൻസിൽ അവതരിപ്പിച്ചിരുന്നത് എന്ന് ഫഹദ് തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചിത്രം നാളെ തീയേറ്ററുകൾ പ്രദർശനത്തിന് എത്തുകയാണ്.

ട്രാൻസ് ട്രെയ്‌ലർ

സോഴ്സ്: Muzik247