അൻവർ റഷീദിന്റെ ശക്തമായ തിരിച്ചു വരവ്, ട്രാൻസ് റിവ്യൂ

7 വർഷത്തെ ഇടവേളയ്‌ക്കു ശേഷമുള്ള അൻവർ റഷീദിന്റെ അത്യുഗ്രൻ തിരിച്ചുവരവാണ് ട്രാൻസിലൂടെ കാണാൻ കഴിയുന്നത്. ഒപ്പം ഫഹദിന്റെ അസാമാന്യ അഭിനയം കൂടി ആയപ്പോൾ സിനിമ വേറെ ലെവൽ ആയെന്ന് തന്നെ പറയാം. ഒരുപാട് പ്രത്യേകതകളോട് കൂടിയാണ് ട്രാൻസ് എന്ന് പ്രേക്ഷകർക്ക് മുൻപിൽ പ്രദർശനത്തിന് എത്തിയത്. ചിത്രം പ്രതീക്ഷിച്ച പോലെ തന്നെ മികച്ച പ്രകടനം തന്നെ ആണ് കാഴ്ച വെച്ചതും.

Nazriya in Trance Movie
Nazriya in Trance Movie

ട്രാൻസ് റിവ്യൂ

മോട്ടിവേഷണൽ സ്പീക്കർ ആയ വിജുവിനെയും കൂട്ടുകാരെയും ചുറ്റിപറ്റി നടക്കുന്ന സംഭവ വികാസങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം. ഫഹദ് ആണ് വിജുവിന്റെ വേഷത്തിൽ എത്തുന്നത്. സമനില തെറ്റിയ ഒരു അനിയൻ മാത്രമടങ്ങുന്നതാണ് വിജുവിന്റെ കുടുംബം. എല്ലാവർക്കും ജീവിതത്തിൽ എങ്ങനെ വിജയിക്കാം എന്ന് ദിവസവും ക്ലാസ് എടുത്ത് കൊടുക്കുന്ന വിജുവിന്‌ എന്നാൽ പറയത്തക്കതായി ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ ചില പുതിയ കൂട്ടുകെട്ടിലൂടെ വിജുവിന്റെ ജീവിതം മാറിമറിയുന്നതാണ് സിനിമയുടെ പ്രധാന ആകർഷക ഘടകം. പിന്നീട് അങ്ങോട്ട് പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങൾ ആണ് സ്‌ക്രീനിൽ തെളിഞ്ഞത്. ആദ്യ പകുതിക്കു ശേഷം സംഭവ ബഹുലമായ രംഗങ്ങൾ ആണ് ചിത്രത്തിലേത്. പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കൈ അടിക്കുന്ന പല രംഗങ്ങളും ഡയലോഗുകളും ചിത്രത്തിൽ ഉൾപ്പെടുത്താൻ അൻവർ പ്രത്യേകം ശ്രദ്ധിച്ചു.

‘ട്രാൻസി’ൽ നസ്രിയ, സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ ആണ് ചിത്രത്തിൽ അണിനിരക്കുന്നത്.