സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള എൻ്റെ തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം: ടോവിനോ

Tovino Thomas Latest Fb Post
Tovino Thomas Latest Fb Post

യുവാക്കളുടെ പ്രിയ താരമാണ് ടോവിനോ തോമസ്. വളരെ ചുരുക്കം കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇന്ന് നിരവധി സിനിമകൾ കൊണ്ട് തിരക്കിലാണ്. ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന രീതിയിൽ ഇടവേളകൾ ഇല്ലാതെയാണ് താരം ഓരോ സിനിമകൾക്കും വേണ്ടി കഷ്ടപ്പെടുന്നത്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തി ജീവിതം കൊണ്ടും നിരവധി ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താര ജാടയില്ലാത്ത താരം എന്ന പേരും വളരെ പെട്ടന്ന് തന്നെ ടോവിനോ സ്വന്തമാക്കി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

Tovino Thomas
Tovino Thomas

എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ വന്നുനിന്ന ഒരു നിമിഷം ഓര്‍ത്തെടുക്കുകയാണ് മലയാളികളുടെ ഈ പ്രിയനടന്‍. “സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം,” എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ തന്റെ ആദ്യചിത്രത്തിലെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പ്രഭുവിന്‍റെ മക്കള്‍ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയറായി ചെയ്യുന്നതിനിടയിലാണ് ജോലി ഉപേക്ഷിച്ച്‌ ടൊവിനോ തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്.

This is where it all began!8 years back on this day I stood in front of a movie camera for the first time ! സൈഡിലും…

Posted by Tovino Thomas on Tuesday, January 28, 2020

ധനുഷ് നായകനായ മാരി 2 വിൽ വില്ലൻ വേഷത്തിൽ എത്തിയതോടെ തമിഴകത്തും ഈ യുവതാരം അരങ്ങേറ്റം കുറിച്ചു.