അന്ന് ഞാൻ അവനെ വല്ലാതെ ശകാരിച്ചു, മരുമകനെപ്പറ്റി വാചാലയായി താര കല്യാൺ!

Thara Kalyan about her son in low
Thara Kalyan about her son in low

അന്തരിച്ച രാജാറാമിന്റെയും താരകല്യാണിന്റെയും മകൾ സൗഭാഗ്യവും അർജുനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വെച്ചായിരുന്നു നടന്നത്. സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കിയ വിവാഹം കൂടിയായിരുന്നു ഇത്. സൗഭാഗ്യവും അർജുനും വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നു. 19, 20 തീയതികളിലായാണ് ഇരുവരുടെയും വിവാഹം നടന്നത്. ഹാൽദി ആഘോഷവും പ്രീ വെഡിങ് ആഘോഷവും വിവാഹവുമെല്ലാം തന്നെ ആഡംബരപൂർവ്വം ആണ് നടന്നത്. വിവാഹാഘോഷത്തിൽ പങ്കെടുത്ത ബന്ധുക്കളോട് അർജുനെ പറ്റിയുള്ള രസകരമായ ഒരു അനുഭവവും താര കല്യാൺ പങ്കുവെച്ചു.

Sowbhagya Venkitesh Reception Celebration
Sowbhagya Venkitesh Reception Celebration

താര കല്യാണിന്റെ വിദ്യാർത്ഥി ആയിരുന്നു അർജുൻ. പഠിക്കുന്ന കാലത്ത് വേറെ ഏതോ കുട്ടി ചെയ്ത ഒരു തെറ്റ് അർജുൻ ആണ് ചെയ്തതെന്ന് കരുതി ഞാൻ അർജുൻ ഒരുപാട് കുറ്റം പറഞ്ഞു. സാധാരണ അധ്യാപികമാര്‍ വഴക്ക് പറഞ്ഞാല്‍ കുട്ടികള്‍ ഭയം കാരണം പ്രതികരിക്കില്ല. എന്നാല്‍ അര്‍ജുന്‍ അങ്ങനെ ആയിരുന്നില്ല.

Sowbhagya Haldi Function 1
Sowbhagya Haldi Function 1

വഴക്ക് കേട്ടതിന് ശേഷം അര്‍ജുന്‍ പ്രതികരിച്ചു. അവന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു. ടീച്ചര്‍ അത് ചെയ്തത് ഞാനല്ല പിന്നെ എന്തിനാണ് എന്നെ വഴക്ക് പറഞ്ഞത്. അവന്റെ ആ വാക്കുകളിൽ ഉണ്ടായിരുന്നു അവന്റെ നിരപരാതിത്യം. അപ്പോഴാണ് എനിക്ക് എന്റെ തെറ്റ് മനസിലായത്. എന്നെ തിരുത്തിയത് അവനാണ്. ആ അവനു എന്റെ മകളെ കൈപിടിച്ച് കൊടുക്കാൻ എനിക്ക് സന്തോഷമേ ഉള്ളു. താര കല്യാൺ പറഞ്ഞു.