വീട്ടുകാർ വിവാഹം നോക്കി തുടങ്ങി, എന്റെ വരൻ ഇങ്ങനെ ആകണം: സ്വാസിക!

നീണ്ട മുടിയും നാടൻ സൗന്ദര്യയുമാണ് സ്വാസികയെന്ന താരത്തെപ്രേക്ഷകർശ്രദ്ധിക്കാൻകാരണം. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സീതയാണ് സ്വാസിക.കട്ടപ്പനയിലെ ഋതിക് റോഷനിൽ അഭിനയിച്ചതോടുകൂടി തേപ്പുകാരിയെന്ന പട്ടവും താരത്തിന് ലഭിച്ചു. പിന്നീട് നിരവധി സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. അടുത്തിടെ താരം തൻറെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ തുറന്നു പറഞ്ഞത് വലിയ വാർത്തകൾ ആയിരുന്നു. സ്വാസികയെ പോലൊരു പെൺകുട്ടിയെ ആണ് തങ്ങൾക്കും വേണ്ടതെന്നു കേരളത്തിലെ യുവാക്കളും പറഞ്ഞിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിനിടയിൽ തന്റെ വിവാഹ കാര്യം വീണ്ടും പറയുകയാണ് താരം.

Swasika
Swasika

വീട്ടുകാര്‍ വരനെ അന്വേഷിച്ച്‌ തുടങ്ങിയിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റുകളിലൊക്കെ തിരയുന്നുണ്ട് അവര്‍. എന്റെ കരിയറിനും പാഷനും ശക്തമായ പിന്തുണ നല്‍കുന്നൊരാളായിരിക്കണം ജീവിതപങ്കാളിയെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും താരം പറയുന്നു. നേരുത്തെയും താരം വിവാഹ കാര്യത്തിൽ ഉള്ള തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. തന്റെ സീരിയൽ കഥാപാത്രമായ സീതയെ പോലെ ആകുമോ സ്വാസികയും വിവാഹം കഴിഞ്ഞാൽ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. സിനിമയെ വെല്ലുന്ന റൊമാന്റിക് രംഗങ്ങൾ ആയിരുന്നു സീത എന്ന ടെലിവിഷൻ സീരിയലിൽ. അതോടെയാണ് സ്വാസികയ്ക് ആരാധകരും കൂടിയത്.