നീണ്ട ഏഴുവര്ഷങ്ങള് ആണ് ഞാൻ കാത്തിരുന്നത്, പലപ്പോഴും വിരക്തി തോന്നിയിരുന്നു

Swasika about her film career
Swasika about her film career

മലയാളികളുടെ സ്വന്തം ശാലീന സുന്ദരി ആണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചാണ് ഈ മലയാളി സുന്ദരി ചലച്ചിത്ര ലോകത്തിലേക്ക് വരുന്നത്. അതിനു ശേഷം ‘കാറ്റ് പറഞ്ഞ കഥ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തുടക്കം കുറിച്ചു. എന്നാൽ ആ കാലങ്ങളിൽ അഭിനയിച്ച ചിത്രങ്ങളിൽ ഒന്നും താൻ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എന്നും അതിൽ അതിയായ ദുഃഖം ഉണ്ടായിരുന്നുവെന്നുമാണ് ഒരു അഭിമുഖത്തിൽ സ്വാസിക വെളിപ്പെടുത്തിയത്.

Swasika
Swasika

കുറെ സിനിമകള്‍ ചെയ്തു. പ്രേക്ഷകന്റെയോ എന്റെയോ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം പോലുമില്ല. ശരിക്കും സ്ട്രഗിള്‍ ചെയ്തു. എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു സിനിമയില്‍ പോലും അഭിനയിക്കാതെ വെറുതേ വീട്ടിലിരുന്ന വര്‍ഷങ്ങള്‍. എന്നാല്‍ സിനിമ ഉപേക്ഷിച്ചു പോവണമെന്ന തോന്നല്‍ മാത്രം ഉണ്ടായില്ല.’-സ്വാസിക പറഞ്ഞു. എന്നാൽ മിനിസ്‌ക്രീനിൽ സീത എന്ന സീരിയലിലൂടെ തിളങ്ങാൻ താരത്തിന് കഴിഞ്ഞു. വലിയ ഒരു ഇടവേളയ്‌ക്കു ശേഷം ആണ് താരം കട്ടപ്പനയിലെ ഋതിക്റോഷനിൽ അഭിനയിക്കാൻ എത്തിയത്. എന്നാൽ അതിലെ തേപ്പുകാരിയെന്ന കഥാപാത്രം ചെയ്തതോടെ താരത്തെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങി. പ്രേക്ഷകരെ കൂടാതെ സിനിമയിൽ ഉള്ളവരും തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത് ആ ചിത്രത്തിലൂടെ ആയിരുന്നുവെന്നും അതിനുശേഷം ഒരുപാട് മികച്ച അവസരങ്ങൾ തന്നെ തേടി എത്തിയെന്നുമാണ് സ്വാസിക പറഞ്ഞത്.