കൊറോണയിൽ ദുരിതം അനുഭവിക്കുന്ന തൊഴിലാളികൾക്ക് താങ്ങായി സൂര്യയും കാർത്തിയും!

Surya and Karthi donate 10 lakhs for labours
Surya and Karthi donate 10 lakhs for labours

ലോകമെങ്ങും കൊറോണ ഭീതിയിൽ കഴിയുന്ന ഈ കാലഘട്ടത്തിൽ നിരവധി ദിവസ വരുമാന തൊഴിലാളികൾക്കാണ് അവരുടെ തൊഴിൽ നഷ്ട്ടപെട്ടിരിക്കുന്നത്. സിനിമ മേഖലയിലും ദിവസ വേദനം ലഭിക്കുന്ന നിരവധി തൊഴിലാളികൾ ആണ് ഉള്ളത്. അവരുടെ എല്ലാം ഈ ഒരു വരുമാനം മാത്രം കൊണ്ടാണ് കുടുംബങ്ങൾ കഴിഞ്ഞു പോകുന്നതും. എന്നാൽ കൊറോണ രോഗവ്യാപനം തടയുന്നതിന് വേണ്ടി സിനിമകളുടെ ഷൂട്ടിങ് നിർത്തിവച്ചിരുന്ന ഈ സാഹചര്യത്തിൽ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി തൊഴിലാളികൾ ആണ് കഷ്ടപ്പാട് അനുഭവിക്കുന്നത്. ഇവരെ സഹായിക്കുന്നതിന് വേണ്ടി ഫിലിം എപ്ലോയ് ഫെഡറേഷൻ ഓഫ് സൗത് ഇന്ത്യ മുന്നോട്ട് വന്നിരിക്കുകയാണ്. ഇപ്പോഴിതാ സഹോദരങ്ങളും സിനിമ താരങ്ങളുമായി സൂര്യയും കാർത്തിയും ചേർന്ന് തൊഴിലാളികളെ സഹായിക്കുന്നതിനായി 10 ലക്ഷം രൂപയാണ് ഫെഫ്സിയിൽ സംഭാവന നൽകിയിരിക്കുന്നത്.

Surya and Karthi
Surya and Karthi

മുൻപും ഇത് പോലെ ജനങ്ങൾ കഷ്ടപ്പാടുകൾ അനുഭവിച്ച ദുരിത സമയങ്ങളിൽ ഈ സഹോദരങ്ങൾ ജനങ്ങളെ ധാരാളം സഹായിച്ചിട്ടുണ്ട്. സാമൂഹ്യ മേഖലയില്‍ ഏറെ പ്രസക്തമായ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ശിവകുമാര്‍ കുടുംബം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്ബും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. സൂര്യ നേതൃത്വം നല്‍കുന്ന അഗരം ഫൗണ്ടേഷന്‍ സാമൂഹ്യമായും സാമ്ബത്തികമായും പിന്നോക്കം നില്‍ക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും ഉന്നമന്നത്തിനുമാണ് വഴി തുറന്നിട്ടുള്ളത്.