അജു വര്ഗീസ് ഷെയർ ചെയ്തു, വൈറൽ ആയി സുരേഷ് ഗോപിയുടെ ഗാനം

Suresh Gopi's song goes viral
Suresh Gopi's song goes viral

അഭിനയത്തിലും ഗാന ആലാപനത്തിലുമെല്ലാം കഴിവ് തെളിയിച്ച മലയാളികളുടെ സ്വന്തം നടൻ ആണ് സുരേഷ് ഗോപി. നിരവധി ഗാനങ്ങൾ വളരെ മനോഹരമായ തന്നെ പല പരിപാടികളിലും താരം പാടിയിട്ടുമുണ്ട്. അങ്ങനെ 2011 ൽ ഒരു പൊതു വേദിയിൽ സുരേഷ് ഗോപി ആലപിച്ച ഒരു ഗാനം ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. നെഞ്ചുക്കുൾ പെയ്തിടും മാ മഴൈ എന്ന ഗാനമാണ് സുരേഷ് ഗോപി മനോഹരമായ ആലപിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ നടൻ അജു വര്ഗീസ് ആണ് തന്റെ ഫേസ്ബുക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഗാനം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്ന. വളരെ മനോഹരമായ തന്നെയാണ് താരം ഗാനം ആലപിച്ചിരിക്കുന്നത്.

Wow 🤩

Posted by Aju Varghese on Thursday, February 13, 2020

2008 ൽ സൂര്യ നായകനായി വേഷമിട്ട വാരണം ആയിരം എന്ന ചിത്രത്തിലെ ഗാനമായിരുന്നു സുരേഷ് ഗോപി ആലപിച്ചത്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ പാട്ട് ഇന്നും ആവർത്തന വിരസത ഇല്ലാതെയാണ് പ്രേക്ഷകർക്കിടയിൽ നിലകൊള്ളുന്നത്. അത് കൊണ്ട് തന്നെയാകണം സുരേഷ് ഗോപി ആലപിച്ച ഗാനവും വളരെപ്പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. ചിത്രത്തിൽ ഹാരിസ് ജയരാജ് ഈണം പകര്‍ന്ന ഗാനം ആലപിച്ചത് ഹരിഹരന്‍ ആണ്. താമരയുടേതാണ് വരികള്‍.