സോഷ്യൽ മീഡിയയിൽ വൈറലായി സൂരരൈ പോട്ര് മേക്കിങ് വീഡിയോ!

കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി താരങ്ങൾ നടത്തുന്ന രൂപമാറ്റമൊക്കെ സിനിമ മേഖലയിൽ പതിവാണ്. താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പൂർത്തീകരിക്കാൻ ഏതറ്റം വരെ പോകാനും താരങ്ങൾ തയാറാണ്. ഇപ്പോഴിതാ സൂര്യയുടെ ഒരു മേക്കിങ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘സൂരരൈ പോട്ര് ‘മേക്കിങ് വിഡിയോ റിലീസ് ചെയ്തു. 44-കാരനായ സൂര്യ പത്തൊന്‍പതുകാരനാകുന്നതാണ് മേക്കിങ് വീഡിയോയുടെ ഹൈ ലൈറ്റ്. ഈ വിഡിയോയില്‍ കാണാം. സംവിധായികയായ സുധ കൊങ്ങര അണിയിച്ചൊരുക്കിയ ഈ ചിത്രത്തില്‍ പത്തൊന്‍പതുകാരന്റെ കഥാപാത്രമായി സൂര്യ തന്നെ എത്തണമെന്ന് സംവിധായികയ്ക്ക് നിര്‍ബന്ധമായിരുന്നു.

വീഡിയോ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച വിഷയം ആണ്. ഈ കഥാപാത്രത്തെ ഇത്ര മനോഹരമാക്കാൻ സൂര്യക്ക് മാത്രമേ കഴിയൂവെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ സൂര്യ എത്തുന്ന ഈ ചിത്രത്തില്‍ അപര്‍ണാ ബാലമുരളിയാണ് നായിക. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖീയ എന്റര്‍ടെയ്ന്‍മെന്റ് എന്നി നിര്‍മാണ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ചിത്രം ഒരുക്കുന്നത്.

കടപ്പാട് : 2D Music