ഒരുപാട് അകലെയാണെങ്കിലും ഞങ്ങൾ ഇവിടെ ഒരുമിച്ചുതന്നെയുണ്ട്, സുപ്രിയയുടെ പോസ്റ്റ് വൈറൽ!

Supriya's Post about Prithviraj
Supriya's Post about Prithviraj

ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി പോയ പ്രിത്വിരാജ്ഉം സംഘവും കൊറോണയെ തുടർന്ന് ജോർദാനിൽ അകപെട്ടുപോയത് വലിയ വാർത്തയായിരുന്നു. തങ്ങളെ ഇവിടെനിന്നും നാട്ടിലെത്തിക്കണം എന്ന് ആവശ്യപ്പെട്ടു ചിത്രത്തിന്റെ സംവിധായകൻ KFC ക്കു കത്തയച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. തങ്ങൾ ഇവിടെ സുരക്ഷിതാരാണെന്നും ആരും പേടിക്കണ്ട, എല്ലാരും സേഫ് ആയി ഇരിക്കെന്ന് പ്രിത്വി ലീവിൽ വന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സുപ്രിയയുടെ ഒരു ഫേസ്ബുക് പോസ്റ്റ് വൈറലായി മാറുകയാണ്.

പുതിയ ഫ്രിഡ്ജ് മാഗ്നെറ്റിന്റെ ചിത്രം ആണ് സുപ്രിയ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. ആലിയുടെ ഡാഡയുടേയും മമ്മയുടേയും മനോഹരമായ ഫ്രിഡ്ജ് മാഗ്നറ്റിന്റെ ചിത്രം ആണ് ഇപ്പോള്‍ സുപ്രിയ പങ്കുവച്ചിരിക്കുന്നത്. ആയിരം മൈലുകള്‍ അകലെയാണെങ്കിലും പൃഥ്വിയും ഞാനും ഒരുമിച്ച്‌ ഫ്രിഡ്ജ് ഡോറിലുണ്ടെന്നും സുപ്രിയ കുറിച്ചിരുന്നു. സുപ്രിയയ്ക്കായി ഈ മനോഹര സമ്മാനം ഒരുക്കിയത് . ദി ക്രിയ ഇന്നാണ്. ഇത് സമ്മാനിച്ചവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. നിരവധി പേരാണ് സുപ്രിയയുടെ ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. സൈജു കുറുപ്പടക്കം നിരവധി താരങ്ങളും പോസ്റ്റിന് കമന്റ് നല്‍കിയിരുന്നു