റിലീസ് മുടങ്ങിയ സണ്ണി ലിയോണിന്റെ ആദ്യ ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നു!

Sunny Leone Debut film ready to release
Sunny Leone Debut film ready to release

ലോകമെങ്ങും ആരാധകർ ഉള്ള താരമാണ് സണ്ണി ലോയോണി. ബോളിവുഡ് കൂടാതെ തെന്നിന്ത്യൻ സിനിമയിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം മധുര രാജയിലും സണ്ണി ഒരു ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പോൺ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച സണ്ണിക്ക് ആരാധകർ നൽകിയ സ്നേഹം കുറച്ചൊന്നും ആയിരുന്നില്ല. പോൺ ചിത്രങ്ങളിൽ നായിക ആയത് കൊണ്ടായിരുന്നില്ല താരത്തിന് ഇത്ര പിന്തുണ ലഭിച്ചത്. മറിച്ചു മികച്ച ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു താരം. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ആയിരുന്നു താരം ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ താരം പോൺ ചിത്രങ്ങളിൽ നിന്നൊക്കെ പിന്മാറിയിരിക്കുകയാണ്.

2006 ൽ ആണ് സണ്ണിയുടെ ആദ്യ ചിത്രമായ പൈറേറ്റ്‌സ് ഓഫ് ബ്ലഡ് ചിത്രീകരിച്ചത്. ശേഷം 2008 ൽ ചിത്രം റിലീസിന് തയാറെടുത്തിരുന്നു. എന്നാൽ അന്ന് ചിത്രത്തിന്റെ റിലീസ് മുടങ്ങി പോകുകയായിരുന്നു ചെയ്തത്.ഡിസ്ട്രിബ്യൂഷന്‍ തര്‍ക്കങ്ങളെ തുടര്‍ന്നാണ് അന്ന് റിലീസ് മുടങ്ങിയത്. പിന്നീട് സണ്ണി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മലയാളിയായ നിഷാന്ത് സാഗറാണ് പൈറേറ്റ്‌സ് ഓഫ് ബ്ലഡിൽ നായകനായി അഭിനയിച്ചതും. വർഷങ്ങൾക്കിപ്പുറം ചിത്രം വീണ്ടും റിലീസിന് തയാറെടുക്കുകയാണ്.

ചിത്രം സംവിധാനം ചെയ്തത് മാര്‍ക്ക് റാറ്ററിങ് എന്ന അമേരിക്കന്‍ സംവിധായകനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും. പട്ടണം റഷീദ് ഉള്‍പ്പടെയുള്ള നിരവധി മലയാളി സാങ്കേതിക പ്രവര്‍ത്തകര്‍ ഈ സിനിമയില്‍ സഹകരിച്ചിട്ടുണ്ട്.ചിത്രം വീണ്ടും റിലീസിനെത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.