പ്രണയത്തിനു ശുഭഅവസാനം, തന്റെ പ്രണയിനിയെ താലിചാർത്തി കുക്കു, വീഡിയോ കാണാം

Suhaid Kukku Marriage
Suhaid Kukku Marriage

ദീർഘ നാളത്തെ പ്രണയത്തിനുശേഷം തന്റെ പ്രണയിനിയുടെ കഴുത്തിൽ താലി ചാർത്തിയിരിക്കുകയാണ് സുഹൈദ് കുക്കു. മഴവിൽ മനോരമയിൽ സംപ്രക്ഷണം ചെയ്ത് ഡി4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ മുന്നിൽ എത്തിയ താരമാണ് സുഹൈദ് കുക്കു. പിന്നീട് തന്റെ അസാമാന്യ പ്രകടനം കൊണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. റിയാലിറ്റി ഷോ കൂടാതെ നിരവധി സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.

Suhaid Kukku Wedding
Suhaid Kukku Wedding

കഴിഞ്ഞദിവസം ആണ് കുക്കു വിവാഹിതനായത്. ദീപ പോളാണ് വധു. നീണ്ട നാളത്തെ പ്രണയത്തിനും വഴക്കിനും പ്രേശ്നങ്ങൾക്കും ശേഷം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെ കുക്കു തന്റെ ഹാൽദി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് താരത്തിന്റെ വിവാഹ വാർത്ത ആരാധകർ അറിഞ്ഞത്. നിരവധിപേരാണ് കുക്കുവിനും ദീപയ്ക്കും ആശംസകളുമായി എത്തിയത്. നടി പ്രിയ വാര്യര്‍, റോഷന്‍ കരിക്ക് ഫെയിം അനഘ എന്നിവരും വിവാഹ റിസപ്ഷനില്‍ പങ്കെടുത്തിരുന്നു. താരത്തിന്റെ വിവാഹ വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

വിവാഹ വീഡിയോ കാണാം 

സോഴ്സ്: Indian Cinema Gallery