ഇഷ്ട്ടമുള്ള ഭക്ഷണം ഉണ്ടാക്കി കാത്തിരുന്നു പലപ്പോഴും ഞാൻ ഉറങ്ങി പോയിട്ടുണ്ട്: സുചിത്ര!

Suchitra about Mohanlal
Suchitra about Mohanlal

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മോഹൻലാൽ. നിരവധി സൂപ്പർഹിറ്റുകൾ ചെയ്ത് മലയാള സിനിമയിൽ വര്ഷങ്ങളായി തന്റെ സ്ഥാനം കാത്ത് സൂക്ഷിക്കുന്ന സൂപ്പർസ്റ്റാർ. അഭിനയത്തിലെ താരത്തിന്റെ അസാമാന്യ കഴിവാണ് താരത്തിനെ ഇന്ന് ഈ പ്രശസ്തിയിൽ കൊണ്ടെത്തിച്ചത്. ഷൂട്ടിങ്ങിനായി സംവിധായകർ ആക്ഷൻ പറഞ്ഞാൽ പിന്നെ ലാലേട്ടൻ അഭിനയിക്കുകയല്ല, ആ കഥാപാത്രമായി ജീവിക്കുകയായിരിക്കും എന്നാണ് താരത്തിന്റെ കൂടെ അഭിനയിക്കുന്ന മിക്ക താരങ്ങളും പറയുന്നത്. കുടുംബജീവിതത്തിലും മോഹൻലാൽ മലയാളികൾക്ക് മാതൃക തന്നെയാണ്. മാതൃക ദാമ്പത്യം നയിക്കുന്ന മലയാള താരങ്ങളിൽ ഒരാൾ കൂടിയാണ് മോഹൻലാൽ. ഇപ്പോൾ താരത്തിന്റെ ഭാര്യ സുചിത്ര താരത്തിനെ പറ്റി വെളിപ്പെടുത്തിയിരിക്കുന്നു കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വീട്ടിൽ വളരെ സാധരണ ഒരു മനുഷ്യനാണ് മോഹൻലാൽ. കുട്ടികളുടെ പ്രിയപ്പെട്ട അച്ഛൻ, അമ്മയുടെ അരുമ മകൻ. പ്രശസ്തിയും തിരക്കുമൊന്നും കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴാതിരിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിക്കാറുണ്ട്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ എനിക് അദ്ദേഹത്തോട് ഒന്ന് സംസാരിക്കാൻ പോലും സമയം ലഭിക്കാറില്ലായിരുന്നു. അത്രയേറെ തിരക്കായിരുന്നു ആ സമയങ്ങളിൽ പോലും. പലപ്പോഴും അദ്ദേഹത്തിന് ഇഷ്ട്ടമുള്ള ഭക്ഷണം ഉണ്ടാക്കി കാത്തിരുന്നു ഞാൻ ഉറങ്ങി പോയിട്ടുണ്ട്. പറഞ്ഞ സമയങ്ങളിൽ തിരികെ ഏതാണ് അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അദ്ദേഹം ഈ രണ്ടും മാസമായി ഞങ്ങൾക്കൊപ്പം വീട്ടിൽ സമയം ചിലവഴിക്കുകയാണ്. അന്ന് അദ്ദേഹത്തിനുള്ള ഭക്ഷണം ഉണ്ടാക്കി ഞാൻ കാത്തിരുന്നു ഉറങ്ങിപ്പോയി, എന്നാൽ ഈ രണ്ടു മാസം കൊണ്ട് അദ്ദേഹമാണ് എനിക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നത്. പലപ്പോഴും അദ്ദേഹം യൂട്യൂബിൽ നോക്കി പാചകം പഠിക്കുന്നതും കാണാം. അച്ഛനെ അടുത്ത് കിട്ടിയതിന്റെ സന്തോഷത്തിൽ ആണ് ഇപ്പോൾ മോനും.