ജീവിതത്തിൽ ഏറ്റവും മോശം നടനാണ് ലാലേട്ടൻ: സുചിത്ര!

Suchitra about Mohanlal
Suchitra about Mohanlal

മലയാള സിനിമയുടെ അഭിനയ ചക്രവർത്തിക് ഇന്ന് അറുപതാം പിറന്നാൾ ആണ്. നിരവധി സൂപ്പർഹിറ്റുകൾ ചെയ്ത് മലയാള സിനിമയിൽ വര്ഷങ്ങളായി തന്റെ സ്ഥാനം കാത്ത് സൂക്ഷിക്കുന്ന സൂപ്പർസ്റ്റാർ ആണ് മോഹൻലാൽ. അഭിനയത്തിലെ താരത്തിന്റെ അസാമാന്യ കഴിവാണ് താരത്തിനെ ഇന്ന് ഈ പ്രശസ്തിയിൽ കൊണ്ടെത്തിച്ചത്. ഷൂട്ടിങ്ങിനായി സംവിധായകർ ആക്ഷൻ പറഞ്ഞാൽ പിന്നെ ലാലേട്ടൻ അഭിനയിക്കുകയല്ല, ആ കഥാപാത്രമായി ജീവിക്കുകയായിരിക്കും എന്നാണ് താരത്തിന്റെ കൂടെ അഭിനയിക്കുന്ന മിക്ക താരങ്ങളും പറയുന്നത്. കുടുംബജീവിതത്തിലും മോഹൻലാൽ മലയാളികൾക്ക് മാതൃക തന്നെയാണ്. മാതൃക ദാമ്പത്യം നയിക്കുന്ന മലയാള താരങ്ങളിൽ ഒരാൾ കൂടിയാണ് മോഹൻലാൽ. ഇപ്പോൾ താരത്തിന്റെ ഭാര്യ സുചിത്ര താരത്തിനെ പറ്റി വെളിപ്പെടുത്തിയിരിക്കുന്നു കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.Mohanlal and Suchitra

ക്യാമറയ്ക്ക് മുന്നില്‍ ചേട്ടന്‍ ഒന്നാന്തരം നടനാണ്. ജീവിതത്തിലാകട്ടെ ഏറ്റവും മോശം നടനുമാണ്. അഭിനയിക്കാന്‍ തീരേയറിയില്ല. അഭിനയിക്കുകയാണെങ്കില്‍ അത് പെട്ടെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും. ജീവിതത്തെക്കുറിച്ച്‌ ലാലേട്ടന്‍ പ്ലാന്‍ ചെയ്യാറില്ല. മക്കളുടെ കാര്യത്തില്‍ പലപ്പോഴും ഞാന്‍ ചോദിക്കാറുണ്ട്. മായ വലുതായിത്തുടങ്ങി, അവള്‍ക്കുവേണ്ടി ചില കരുതലുകള്‍ തുടങ്ങേണ്ടേ… അപ്പോള്‍ ചേട്ടന്‍ പറയും, അതൊന്നും ഇപ്പോഴേ നോക്കണ്ട, ആ സമയത്ത് അതൊക്കെ നടന്നോളും. ജീവിതത്തെ കുറിച്ച് ഉള്ള ആവലാതികളോ ടെൻഷനുകളോ ഒന്നും അദ്ദേഹത്തിനില്ല, തെളിയുന്ന വഴിയേ പോകുക എന്നാണ് അദ്ദേഹം പറയുന്നത്.