സിനിമ മേഖലയിലും ലോക്ക് ഡൌൺ, സെൻസറിങ് നിർത്തിവെച്ചു!

Stop Censoring work due to corona spreading
Stop Censoring work due to corona spreading

കൊറോണ ഭീതിയെ തുടർന്ന് ഈ മാസം മുൻപ് തന്നെ സിനിമകളുടെയെല്ലാം ചിത്രീകരണം നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ  കൊറോണ ഇന്ത്യയിൽ കൂടുതൽ ശക്തി പ്രാപിച്ചതിനെ തുടർന്നു കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുകയാണ് സർക്കാർ. രാജ്യം അതീവ ജാഗ്രതയിൽ കഴിയുന്ന ഈ സാഹചര്യത്തിൽ സിനിമകളുടെയെല്ലാം സെന്സറിംഗും നിർത്തിവെക്കാനാണ് ഇപ്പോൾ ഉത്തരവായിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയാണ് ഉത്തരവിറക്കിയത്.

നിലവില്‍ സെന്‍സറിംഗ് നടപടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിംഗ് നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. അതേസമയം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, സൂക്ഷ്‍മ പരിശോധന തുടങ്ങിയവ നടക്കും. ഇത്തരം ജോലികള്‍ ജീവനക്കാര്‍ ഓഫീസില്‍ വരാതെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഈ മാസം 31ന് അപ്പോഴത്തെ സാഹചര്യം വിലയിരുത്തിയതിന് ശേഷമേ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കൂ. ഈ മാസം 31 വരെ തിരുവനന്തപുരം ഉള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡിന്‍റെ റീജിയണല്‍ ഓഫീസുകള്‍ അടച്ചിടും.