വിവാഹത്തലേന്നും ആഘോഷമാക്കി സുഭാഗ്യ, വീഡിയോ കാണാം!

Sowbhagya Venkitesh Reception Celebration
Sowbhagya Venkitesh Reception Celebration

രാജാറാമിന്റെയും താരകല്യാണിന്റെയും ഏക മകളാണ് സൗഭാഗ്യ വെങ്കിടേഷ്. താരം വിവാഹിത ആകുന്ന വാർത്തകൾ സോഷ്യൽ മിഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ടിക് ടോക് വഴി ആണ് സൗഭാഗ്യ കൂടുതൽ ജന ശ്രദ്ധ നേടുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആണ് തന്റെ സുഹൃത്ത് അര്‍ജുന്‍ ശേഖറിനെ സൗഭാഗ്യ വിവാഹം കഴിക്കാൻ പോകുന്നത്. ഫെബ്രുവരി 19, 20 തിയതികളില്‍ തമിഴ് ബ്രാഹ്മണ ആചാരപ്രകാരം ഗുരുവായൂരില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക.

ഇന്നലെ വിവാഹത്തിന് മുന്നോടിയായ ആഘോഷമായിരുന്നു ഗുരുവായൂരിൽ നടന്നത്. വധു-വരന്മാരുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഈ ആഘോഷ പരുപാടിയിൽ പങ്കെടുത്തത്. മെറൂണും ഗോൾഡൻ നിറവും ഉള്ള സാരിയായിരുന്നു സൗഭാഗ്യയുടെ വേഷം. പതിവിലും സുന്ദരിയായാണ് സൗഭാഗ്യ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. അർജുനും സൗഭാഗ്യവും ഇന്ന് വിവാഹിതരാകും.

വീഡിയോ കാണാം 

സോഴ്സ്: Kerala9 com