പല്ലുതേക്കുകയോ കുളിക്കുകയോ ചെയ്യാതെ മദ്യത്തിന്റെ കെട്ട് വിടാതെയും ആണ് സെറ്റിൽ എത്തുന്നത്!

Sonakshi Sinha's Controversial statement
Sonakshi Sinha's Controversial statement

ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് സോനാക്ഷി സിൻഹ. തന്റേതായ അഭിപ്രായം കൊണ്ട് മിക്കപ്പോഴും താരത്തിന്റെ പ്രസ്താവന പലതരത്തിലുള്ള ചർച്ചകൾക്കും വഴി തെളിച്ചിട്ടുണ്ട്. എന്നാൽ ഇഷ്ടക്കേടുകൾ മുഖം നോക്കാതെ തുറന്നു പറയുന്ന ശക്തമായ വനിത കൂടിയാണ് ഈ നടി. അത് കൊണ്ട് തന്നെ പല വിവാദങ്ങൾക്കും താരത്തിന് ഇര ആകേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ കുറിച്ച് സോനാക്ഷി നടത്തിയ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.

ബോളിവുഡിലെ ചില മുൻനിര നായകന്മാർക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന് താൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് സോനാക്ഷി പറഞ്ഞത്. ഷൂട്ടിങ്ങിനായി നായിക ഉൾപ്പെടെ ഉള്ളവർ സെറ്റിൽ എത്തി മണിക്കൂറുകൾ കഴിഞ്ഞാലും നായകനായ സൂപ്പർസ്റ്റാറുകൾ സെറ്റിൽ എത്തില്ല. അവസാനം ഒന്ന് പല്ലുതേക്കുകയോ കുളിക്കുകയോ പോലും ചെയ്യാതെ തലേ ദിവസത്തെ മദ്യത്തിന്റെ മണം പോലും മാറാതെ അവർ സെറ്റിൽ വരും. എന്നാൽ ഇതിനെതിരെ സംവിധായകരോ നിർമ്മാതാക്കളോ പ്രതികരിക്കുകയും ഇല്ല.

ഇത് മാത്രമല്ല, നായികയുമായി അടുത്തിടപെഴകേണ്ട സീനുകൾ ഈ സൂപ്പർസ്റ്റാറുകൾ പരമാവധി ഉപയോഗപ്പെടുത്താറുണ്ട്. ക്യാമെറയിൽ അഭിനയം ആണെന്ന് തോന്നുമെങ്കിലും പലപ്പോഴും ഇവർ നായികമാരെ ഉപയോഗിക്കുകയായിരിക്കും. എന്നാൽ ഈ നായികമാരുടെ അവസ്ഥകളെക്കുറിച്ചു ആരും ചിന്തിക്കുന്നില്ല. എന്തിനേറെ പറയുന്നു, ചുംബന രംഗങ്ങൾ പോലും ഇവർ ബലാത്സംഗ രംഗം അഭിനയിക്കും പോലെയാണ് ചെയ്യുന്നത്. സോനാക്ഷി പറഞ്ഞു.