വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആനന്ദം സിനിമ കണ്ട പ്രേഷകരാരും അതിലെ കൊച്ചു സുന്ദരി ദിയയെ അത്ര പെട്ടന്നൊന്നും മറക്കാൻ ഇടയില്ല. ക്യൂട്ട് ചിരിയുമായി മലയാളികളുടെ മനസ്സിൽ ഇടം നേടാൻ സിദ്ധി മഹാജന്കട്ടിക്കു കഴിഞ്ഞിരുന്നു. ആദ്യ ചിത്രമായ ആനന്ദത്തിനു ശേഷം കാളിദാസ് ചിത്രമായ ഹാപ്പി സർദാറിലും സിദ്ധി വേഷമിട്ടിരുന്നു. എന്നാൽ അതിനുശേഷം താരത്തെ അധികം സിനിമകളിൽ കാണാൻ കഴിഞ്ഞിരുന്നില്ല. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം വളരെ സജീവമാണ്. അടുത്തിടെ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ബെല്ലി ഡാൻസ് കളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ ആകെ ഡ്രസൊക്കെ ഇട്ട് വരാന്‍ സാധിക്കുന്നത് ഇങ്ങനെയുള കാര്യത്തിന് മാത്രമാണെന്നുള്ള അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിദ്ധിയെക്കണ്ടു അത്ഭുതത്തോടെയാണ് ആരാധകർ വീഡിയോ കണ്ടത്. നിരവധി മികച്ച അഭിപ്രായങ്ങളും വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.
ഇത് നമ്മുടെ ആനന്ദത്തിലെ ദിയ അല്ലെ?
ഇത് നമ്മുടെ ആനന്ദത്തിലെ ദിയ അല്ലെ?
Posted by WATCH Videos on Tuesday, March 31, 2020
തന്റെ ആദ്യ ചിത്രമായ ആനന്ദത്തിൽ സിദ്ധിക്കൊപ്പം റോഷന് മാത്യു, അരുണ്‍ കുര്യന്, തോമസ് മാത്യൂ, അനാര്‍ക്കലി മരക്കാര്‍, അന്നു ആന്റണി, വിശാഖ് നായര്‍ തുടങ്ങിയവരും ആനന്ദത്തില്‍ വേഷമിട്ടിരുന്നു. 2016 പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലെ താരങ്ങളെല്ലാം മലയാളത്തില്‍ സജീവമായിരുന്നു. ചിത്രത്തില്‍ അതി വേഷത്തിലായിരുന്നു നടന് നിവിന്‍ പോളി എത്തിയിരുന്നത്.