തന്റെ കൂടെ നൃത്തം ചെയ്യാനായി 200 രൂപ മുടക്കിയാൽ മതി, പുത്തൻ ആശയവുമായി ശ്രിയ ശരൺ!

Shriya Saran New Advice for fans
Shriya Saran New Advice for fans

തെന്നിന്ത്യൻ താരസുന്ദരികളുടെ ഇടയിൽ എന്നും മുൻപന്തിയിൽ തന്നെയാണ് ശ്രിയ ശരണിന്റെ സ്ഥാനം. ഒരുകാലത്തു തെന്നിന്ത്യൻ സിനിമ ലോകം അടക്കി വാണ താരമായിരുന്നു ശ്രിയ ശരൺ. തമിഴിൽ നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം സിനിമ ചെയ്യാൻ അവസരം ലഭിച്ച താരം.  പോക്കിരി രാജ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷക മനസ്സിൽ ഇടം നേടാനും ശ്രിയക്കു കഴിഞ്ഞു. ആ ഹിറ്റ് ചിത്രത്തിന് ശേഷം മലയാളി ആരാധകരുടെ എണ്ണം താരത്തിന് കൂടുകയും ചെയ്തു. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങി നിരവധി ഭാഷ ചിത്രങ്ങളിൽ താരം തന്റെ കഴിവ് തെളിയിച്ചു. വിവാഹശേഷം പഴയപോലെ സിനിമയിൽ സജീവമല്ലാത്ത താരം തന്റെയും ഭർത്താവിന്റെയും വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു ആശയവുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.

200 രൂപ ചിലവാക്കിയാൽ തനിക്കൊപ്പം നൃത്തം ചെയ്യാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും എന്നാണ് താരം പറഞ്ഞത്.കോവിഡ് 19 ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി സഹായധനത്തിനു വേണ്ടിയാണ് താരം പുതിയ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. 200 രൂപയുടെ ധനസഹായം ചെയ്യാനാണ്  താരം ആവശ്യപ്പെടുന്നത്. ശേഷം ഇതിന്റെ സ്ക്രീൻ ഷോട്ട് ഫൗണ്ടേഷന് മെയിൽ ചെയ്യണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു ഭാഗ്യ ശാലികൾക്കൊപ്പം താൻ നൃത്തം ചെയ്യും എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വിഡിയോയിൽ പറയുന്നത്.