ലോക്ക് ഡൗൺ സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി ഷോൺ റോമി!

ദുൽഖർ സൽമാനും വിനായകനുമൊപ്പം കമ്മട്ടിപ്പാടം എന്ന ഒറ്റച്ചിത്തിലെ അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് ഷോൺ റോമി. കമ്മട്ടിപ്പാടവും അതിലെ നായികയേയും ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അധികം സിനിമകളിൽ പിന്നീട് ഈ താരത്തെ കാണാൻ കഴിഞ്ഞിട്ടില്ല. സ്‌ക്രീനിൽ അധികം പ്രത്യക്ഷ പെട്ടിട്ടില്ലെങ്കിലും ഫോട്ടോഷൂട്ടുകളുമായി താരം ഇടയ്ക്കിടെ ആരാധകർക്ക് മുമ്പിൽ എത്തരുണ്ട്. ഇത്തരത്തിൽ ഒരു കിടിലൻ ഫോട്ടോഷൂട്ടുമായി ഷോൺ വീണ്ടും എത്തിയിരിക്കുകയാണ്.

ഇത്തവണ ലോക്ക് ഡൌൺ പ്രമാണിച്ചു വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ചിത്രവുമായാണ് ഷോൺ ആരാധകർക്ക് മുന്നിൽ എത്തിയിരുന്നത്. ചിത്രത്തിൽ തണ്ണിമത്തനും ചക്കയുമെല്ലാം പ്രധാന വേഷത്തിൽ യെത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ചിത്രം കാണാം