ഷറഫുദ്ധീൻ വീണ്ടും അച്ഛനായി, സന്തോഷം പങ്കുവെച്ചു താരം!

Sharafudheen again to be father
Sharafudheen again to be father

ആദ്യ ചിത്രം നേരം ആയിരുന്നെങ്കിലും ഷറഫുദ്ധീന് അൽപ്പം ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചത് ഓം ശാന്തി ഓശാനയിൽ ആയിരുന്നു. ശേഷം പ്രേമത്തിൽ താരം ഗിരിരാജൻ കൊഴിയായി തിളങ്ങിയതോടെ ശറഫുദ്ധീൻ പ്രേഷകരുടെ ഉള്ളിൽ വളരെപ്പെട്ടന്ന് തന്നെ സ്ഥാനം പിടിച്ചിരുന്നു. പിന്നീടങ്ങോട്ട് ഒരുപാട് മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷറഫുദ്ധീന് അവസരങ്ങളും ലഭിച്ചു. താരത്തിന്റെ വിവാഹവും ആദ്യ കുഞ്ഞിന്റെ ജനനവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷവും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

Sharafudheen with new born baby
Sharafudheen with new born baby

താൻ വീണ്ടും അച്ഛനായി എന്നാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്ന സന്തോഷ വാർത്ത.താൻ വീണ്ടും ഒരു പെൺകുഞ്ഞിന്റെ അച്ഛനായി എന്ന് താരം തന്നെയാണ്  തന്റെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. 2015 ൽ വിവാഹിതനായ താരത്തിന് ദുവ എന്നൊരു പെണ്കുഞ്ഞു കൂടിയുണ്ട്. നിരവധി സിനിമ താരങ്ങളും ആരാധകരുമാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണിലും സന്തോഷം പങ്കുവെച്ചുകൊണ്ട് നിരവധി സഹതാരങ്ങളും എത്തിയിരുന്നു.