19 വയസുകാരിയുടെ പക്വത കുറവായിരുന്നു ആ വിവാഹം: ശാന്തി കൃഷ്ണ!

Shanthi Krishna about divorce
Shanthi Krishna about divorce

ഒരുകാലത്തു മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയായിരുന്നു ശാന്തി കൃഷ്ണ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര നായകന്മാരോടൊപ്പം സിനിമ ചെയ്യാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും ശാന്തി വളരെപ്പെട്ടന്ന് മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയിരുന്നു. എന്നാൽ നടൻ ശ്രീനാഥിനെ വിവാഹം കഴിച്ചതോടെ ശാന്തി കൃഷ്ണ സിനിമയിൽ നിന്നും അപ്രത്യക്ഷയാകുകയായിരുന്നു. ശേഷം ശ്രീനാഥുമായുള്ള വിവാഹമോചനത്തിന് ശേഷം നിവിൻപോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ താരം തിരികെയെത്തിയിരിക്കുകയാണ്. ഇതിനുശേഷം താരത്തിനെ തേടി മികച്ച അവസരങ്ങൾ ആണ് എത്തുന്നത്.

ഇപ്പോൾ തന്റെ വിവാഹത്തിനെയും വിവാഹമോചനത്തിനെയും കുറിച്ച് തുറന്നു പറയുകയാണ് ശാന്തി കൃഷ്ണ. ഒരു പത്തൊൻപത് വയസുകാരിയുടെ പക്വതയിൽ എടുത്ത തീരുമാനം ആയിരുന്നു ആ വിവാഹം. വിവാഹ ജീവിതം സിനിമയിലെത്തി പോലെ ആയിരിക്കുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു. എന്നാൽ സിനിമ വേറെ ജീവിതം വേറെ എന്ന് ഞാൻ തിരിച്ചറിയാൻ വളരെ വൈകിയിരുന്നു. വിവാഹത്തിന് ശേഷം ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോട് ശ്രീനാഥിന് യോജിപ്പില്ലായിരുന്നു. വിവാഹ ശേഷവും അവസരങ്ങൾ വന്നപ്പോൾ നീ എന്തിനാണ് സിനിമയിൽ അഭിനയിക്കുന്നതെന്നാണ് ശ്രീനാഥ്‌ ചോദിച്ചത്. ഞാൻ തിരികെ സിനിമയിലേക്ക് വരുമോ എന്ന് ചോതിച്ചവരോട് അവൾക്ക് താൽപ്പര്യം ഇല്ല യെന്നായിരുന്നു ശ്രീനാഥ്‌ മറുപടിയും നൽകിയത്.

ശേഷം ഒരു ഗ്രാമത്തിലേക്ക് ഞങ്ങൾ താമസം മാറി. അതോടെ സിനിമയുമായുള്ള ബന്ധവും കുറഞ്ഞു. പതുക്കെ പതുക്കെ ഞാനും സിനിമ മറക്കുകയായിരുന്നു. ശേഷവം ജീവിതത്തിൽ നിരവധി പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായതോടെയാണ് ഞാൻ വിവാഹമോചനം നേടിയത്. ശാന്തി കൃഷ്ണ വ്യക്തമാക്കി.