ഏറെനാളായി ‘അമ്മ സംഘടനയെ കുഴക്കിയ വിഷയമായിരുന്നു ഷെയ്നും പ്രൊഡ്യൂസർ ഉണ്ടായത്. മുൻപ് ഇവർ തമ്മിൽ ഒത്തുതീർപ്പിലാക്കാൻ ‘അമ്മ സംഘടന ശ്രമിച്ചെങ്കിലും അത് പരാചയപെടുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രശ്നത്തിന് ശ്വാശത പരിഹാരം ആയെന്നാണ് അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാൽ കഴിഞ്ഞ ദിവസം ചേർന്ന് സംഘടനയുടെ യോഗത്തിൽ പറഞ്ഞത്.

സിനിമയുടെ ഷൂട്ടിങ്ങിൽ ഉണ്ടായ തടസം മൂലം ഷെയ്ൻ വെയില്, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്കാന് യോഗത്തില്‍ തീരുമാനിച്ചു . ഈ ആവിശ്യം ഷെയ്ൻ നിഗവും അംഗീകരിച്ചു. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയുമായി ‘അമ്മ സംഘടന അടുത്ത ദിവസം ചര്‍ച്ച നടത്തും. സിനിമയയുടെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗത്തിലേക്ക് ഷെയിനേയും വിളിച്ചിരുന്നു.
എല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തിൽ പറഞ്ഞു. ഷെയിന്‍ നിഗവും നിര്‍മാതാക്കളുമായി ഏതാനും നാളുകളായി തുടരുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ നിര്‍വാഹക സമിതി യോഗം ചേര്‍ന്നത്.
സോഴ്സ്: Indian Cinema Gallery