സ്റ്റെലിഷ് ലുക്കില്‍ ഷംന കാസിം; ചിത്രങ്ങള്‍ കാണാം..!

മലയാളികൾക്കും തമിഴർക്കും ഒരുപോലെ ഇഷ്ടമുള്ള നടിയാണ് ഷംന കാസിം. തമിഴിൽ പൂർണ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. നടി എന്നതിലുപരി നര്‍ത്തകി എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് ഷംന കാസിം..ഇപ്പോളിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സ്റ്റെലിഷ് ലുക്കില്‍ എത്തിയ ഷംനയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കറുത്ത ഫുള്‍സ്ലീവ് ചുരിദാര്‍ അണിഞ്ഞ് ആന്‍റിക് കമ്മല്‍ അണിഞ്ഞ് നില്‍ക്കുന്ന താരത്തിന്‍റെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. താരം പങ്കുവെച്ച ഫോട്ടോക്ക് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.

താരം ഇന്‍സ്റ്റ​ഗ്രാമില്‍ പോസ്ററ് ചെയ്ത ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്, നാടന്‍ സുന്ദരിയായാണ് താരം എത്തിയിരിയ്ക്കുന്നത്.

പുറത്തിറങ്ങാന്‍ പോകുന്ന ചിത്രത്തില്‍ ചിത്രത്തില്‍ ജയലളിതയുടെ കൂട്ടുകാരിയും പിന്നീട് രാഷ്ട്രീയ നേതാവുമായ ശശികലയുടെ വേഷത്തിലാകും ഷംന എത്തുക.തമിഴിലെ പ്രശസ്ത സംവിധായകനായ ‘എ.എല്‍.വിജയ് ഒരുക്കുന്ന ‘തലൈവി’ എന്ന ചിത്രത്തിന്റെ ഭാഗമാണ് ഷംന ഇന്ന്.