തലൈവിയിൽ കങ്കണയ്ക്കൊപ്പം ഷംന കാസിമും, ചെയ്യുന്നത് ശശികലയുടെ വേഷം!

Shamna Kasim in Thalaivi
Shamna Kasim in Thalaivi

മലയാള സിനിമയിലൂടെ വന്നു, ഇപ്പോൾ തമിഴിലും തെലുങ്കിലുമെക്കെ തിളങ്ങി നിൽക്കുന്ന താരമാണ് ഷംന കാസിം. മലയാളത്തിൽ നടി എന്നതിനേക്കാൾ മികച്ച നർത്തകി ആയിട്ടാണ് ഷംനയെ അറിയപ്പെടുന്നത്. മലയാളത്തിൽ ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവയിലൊന്നും വേണ്ടത്ര ശ്രദ്ധ നേടാൻ കഴിയുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ഷംനയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ തമിഴിലും തെലുങ്കിലും എല്ലാം കേന്ദ്ര കഥാപാത്രങ്ങൾ തന്നെ ആണ് ഷംനയെ തേടി എത്തുന്നത്. ഇപ്പോഴിതാ കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘ തലൈവി എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്താൻ ഒരുങ്ങുകയാണ് ഷംന.

Shamna Kassim
Shamna Kassim

മലയാളത്തിൽ ഷംന എന്നാണ് അറിയപ്പെടുന്നതെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം താരം പൂർണ എന്ന നാമത്തിൽ ആണ് അറിയപ്പെടുന്നത്. തലൈവിയിൽ താനും ഭാഗമാണെന്നു ഷംന നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ ജയലളിതയുടെ അടുത്ത സുഹൃത്തായ ശശികലയുടെ വേഷത്തിൽ ആണ് ഷംന എത്തുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ എം ജി ആർ ന്റെ വേഷത്തിൽ എത്തുക അരവിന്ദ് രാമസ്വാമി ആകും.

kangana in thalaivi
kangana in thalaivi

നേരത്തേ എംജിആറിന്റെ ജന്‍മദിനത്തില്‍ അരവിന്ദ് സ്വാമിയുടെ ലുക്കും അവതരണവും ഉള്‍ക്കൊള്ളുന്ന ഒരു ടീസര്‍ പുറത്തുവിട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു.തമിഴ് കൂടാതെ ഹിന്ദിയിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ജയലളിതയുടെ ജന്മദിനത്തിന്റെ അന്നാണ്‌ കങ്കണയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിടുന്നത്. ജയലളിതയുടെ വേഷം ചെയ്യാനായി കങ്കണ 10 കിലോയിൽ അധികം ശരീര ഭാരമാണ് വർധിപ്പിച്ചത്.