മമ്മൂട്ടി ചെയ്തതിൽ എക്കാലവും മികച്ച ചിത്രങ്ങൾ ആയിരുന്നു സേതുരാമയ്യർ സീരീസ്. പുറത്തിറങ്ങിയ മുഴുവൻ ഭാഗങ്ങൾക്കും മികച്ച പ്രതികരണങ്ങൾ ആണ് കിട്ടികൊണ്ടിരുന്നത്. ചിത്രത്തിന്റെ അഞ്ചാം ഭാഗവും പുറത്തിറങ്ങാനുള്ള തയാറെടുപ്പികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രഖ്യാപന കാലം തൊട്ടേ മികച്ച പ്രതീക്ഷയിൽ ആണ് ആരാധകർ.

ചിത്രത്തിന്റെ തിരക്കഥ 90 ശതമാനം പൂർത്തിയായെന്നും ഇനി കുറച്ച് തിരുത്തലുകൾ മാത്രമേ ബാക്കിയുള്ളുവെന്നും സിനിമയുടെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം തുറന്നുപറഞ്ഞത്. സിനിമയുടെ ചിത്രീകരണം മെയ്, ജൂണ്‍ മാസത്തില്‍ ആരംഭിക്കും.

എന്തായാലും മുമ്പിറങ്ങിയ ഭാഗങ്ങളെ പോലെ തന്നെ ഇതും മികച്ചത് തന്നെ ആകും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. ദുരൂഹസാഹചര്യങ്ങളിൽ സംഭവിക്കുന്ന മരണങ്ങളുടെ രഹസ്യം വെളിപ്പെടുത്തുകയെന്നതാണ് സേതുരാമയ്യർ സീരിസിന്റെ മുഖ്യ പ്രമേയം. ഒപ്പം പ്രേക്ഷകരെ ആവേശത്തിന്റെയും ആകാംഷയുടെയും കൊടുമുടിയിൽ നിർത്തുന്നതുമാണ് ചിത്രങ്ങളുടെ വിജയത്തിന്റെ പ്രധാനം കാരണം.