വീട്ടിൽ ന്ന് ഒരു മാസം മുന്നേ ഇറങ്ങുമ്പോൾ, അറിഞ്ഞില്ല ഇജ്ജാതി ആവുമെന്ന്,സരയുവിന്റെ ഭർത്താവ്

Sanal's Post about Sarayu
Sanal's Post about Sarayu

മലയാളികളുടെ ഇഷ്ട്ട നടികളിൽ ഒരാളാണ് സരയു. നാടൻ സൗന്ദര്യവുമായി എത്തി പിന്നീട് മോഡേൺ ആയി മാറിയ താരങ്ങളിൽ ഒരാൾ. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായ സനലിനെ ആണ് സരയു വിവാഹം കഴിച്ചിരിക്കുന്നത്. സരയു ഇപ്പോൾ സിനിമയിൽ സജീവം അല്ലങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വനിതാ ദിനത്തിൽ സാരയുവിനു ആശംസകൾ നേർന്നുകൊണ്ടുള്ള ഭർത്താവ് സനലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടിയിരിക്കുകയാണ്.

Sanal and Sarayu
Sanal and Sarayu

‘വീട്ടില്‍ നിന്ന് ഒരു മാസം മുന്നേ ഇറങ്ങുമ്ബോള്‍, അറിഞ്ഞില്ല ഇജ്ജാതി ആവുമെന്ന്.. തിരിച്ചെത്തുമ്ബോഴേക്ക് എന്താകുമോ എന്തോ..’ എന്നാണ് സരയുവിന്റെ വിഡിയോയ്‌ക്കൊപ്പം വനിതാദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സനല്‍ കുറിച്ചത്. പോസ്റ്റിന് രസകരമായ കമന്റുകളും വരുന്നുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ സരയുവിന്റെ പച്ച എന്ന ഷോര്‍ട്ട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.