മോളെ, സാധികേ.! നിത്യവൃത്തിക്ക് വകയില്ലാത്തവന്റെ മൊബൈല്‍ നെറ്റ് ആരാണ് ചാര്‍ജ് ചെയ്തു കൊടുക്കുക!! സാധികക്ക് നേരെ വീണ്ടും സൈബർ ആക്രമണം

വിവാദങ്ങൾക്ക് അന്നും ഇന്നും എന്നും സാധിക ഒട്ടും പുറകിലല്ല. അത് മിക്ക വിഷയങ്ങളും മനഃപൂർവം താരം തന്നെയാണ് ശ്രിഷ്ട്ടിക്കാറുള്ളത്. താരത്തിന്റെ ഓരോ പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാളം സീരിയലുകളിലും സിനിമ കളിലും സജീവമായ നടിയാണ് സാധിക വേണു ഗോപാല്‍. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കൊറോണ കാലത്ത് ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങള്‍ പങ്കിടുന്ന കൂട്ടത്തില്‍ താരം പങ്ക് വച്ച ഒരു കുറിപ്പാണു ചിലര്‍ ഏറ്റെടുത്തത്.

“ദയവ് ചെയ്തു നിങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഈ അവസരത്തില്‍ ഇടരുതെന്ന് ഒരു അപേക്ഷയുണ്ട്. കാരണം അത്തരം ആഹാരങ്ങള്‍ പോയി കഴിക്കാന്‍ നിവര്‍ത്തിയില്ലാതെ ഒരുപാട് ആളുകള്‍ നമുക്ക് ഇടയില്‍ ഇപ്പോള്‍ ഉണ്ട് . സഹായിച്ചില്ലെങ്കിലും അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെയും, വിഷമിപ്പിക്കാതെയും സഹായിക്കുക”,എന്നായിരുന്നു സാധിക പങ്ക് വച്ച കുറിപ്പില്‍ സൂചിപ്പിച്ചത്.

Sadhika Venugopal again marry

താരത്തിന്റെ പോസ്റ്റ് വെറും ഷോയുടെ ഭാഗം ആണെന്നും, എന്തു പ്രഹസനം ആണ് സജി. മോളെ, സാധികേ നിത്യവൃത്തിക്ക് വകയില്ലാത്തവന്റെ മൊബൈല്‍ നെറ്റ് ആരാണ് ചാര്‍ജ് ചെയ്തു കൊടുക്കുക മോളുടെ ഈ പോസ്റ്റ്‌ വായിക്കാനുള്ള എംബി എങ്കിലും അവരുടെ മൊബൈലില്‍ ഉണ്ടാകുമോ എന്ന് തുടങ്ങി ഒട്ടനവധി കമന്റുകളും താരത്തിന്റെ പോസ്റ്റില്‍ നിറയുന്നുണ്ട്.