മമ്മൂട്ടിയുടെ ജീവിതം സിനിമയാകുന്നു, വെളിപ്പെടുത്തലുമായി റോഷൻ ആന്‍ഡ്രൂസ്!

Roshan Andrews and Mammooty

മലയാളികളുടെ സ്വന്തം സംവിധായകരിൽ ഒരാളാണ് റോഷൻ ആന്‍ഡ്രൂസ്. ഒരുപിടി നല്ല ചിത്രങ്ങളാണ് റോഷൻ മലയാളികൾക്കായി സമ്മാനിച്ചിട്ടുള്ളത്. മഞ്ജുവിനെ നായികയാക്കി റോഷൻ അടുത്തിടെ സംവിധാനം ചെയ്തു പുറത്തിറക്കിയ പ്രതി പൂവൻകോഴിയിൽ വില്ലൻ വേഷത്തിൽ എത്തിയത് റോഷൻ ആന്‍ഡ്രൂസ് ആയിരുന്നു. സംവിധായകന് പുറമെ താൻ നല്ലൊരു നടൻ കൂടിയാണെന്ന് താരം ആ ചിത്രത്തിലെ അഭിനയത്തിലൂടെ തെളിയിക്കുകയായിരുന്നു.

Roshan Andrews
Roshan Andrews

ഇപ്പോഴിതാ മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹം ഉണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഈ സംവിധായകൻ. നിരവധി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും ഏറ്റവും ആകര്‍ഷിച്ചത് മമ്മൂക്കയുടെ ചമയങ്ങളില്ലാതെ എന്ന പുസ്തകമാണ്. അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണത്. അതൊരു സിനിമയാക്കാന്‍ മോഹവുമുണ്ടെന്നാണ് റോഷൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

താൻ ചെയ്ത പത്ത് സിനിമകളില്‍ എട്ടും സാമ്ബത്തിക വിജയം നേടിയതാണ്. ചെലവേറിയ സിനിമകളെ ചെയ്യൂ എന്ന വ്യാഖ്യാനം ശരിയല്ല. ഉദയനാണ് താരം എന്ന സിനിമയുടെ ബജറ്റ് 2.75 കോടി രൂപയാണ്. നോട്ട്ബുക്കിന് 3.50 കോടിയായി. ഇവിടം സ്വര്‍ഗമാണ് നാല് കോടി ചെലവായി. ഇതെല്ലാം ലാഭകരമായ സിനിമകളാണ്. കായംകുളം കൊച്ചുണ്ണി 45 കോടിയിലേറെ ചെലവിട്ട് ചെയ്ത സിനിമയാണ്. ആ സിനിമ നിര്‍മ്മാതാവിന് പണം തിരിച്ചുനല്‍കി. കൊച്ചുണ്ണി ചെയ്ത ഗോകുലം പ്രൊഡക്ഷന്‍സാണ് പ്രതി പൂവന്‍കോഴി ചെയ്യുന്നത്. 5.50 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ചെലവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.