കാക്കിക്കുള്ളിലെ കലാഹൃദയം, ഗിത്താറിൽ കണ്ണനെ കണ്ണേ വായിച്ചു പോലീസുകാരൻ!

Roopesh's Song
Roopesh's Song

പൊലീസ് ഉദ്യോഗസ്ഥനായ രൂപേഷ് ഗിത്താറിൽ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അതി മനോഹരമായാണ് രൂപേഷ് ഗിത്താർ വായിക്കുന്നത്. താൻ ഗിത്താർ വായിക്കുന്നതിന്റെ വീഡിയോ രൂപേഷ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘യൂണിഫോമില്‍ ഗിറ്റാര്‍ വായിക്കുന്നത് ഇത് ആദ്യം. മാലാഖ പ്രോഗ്രാം.. ജനമൈത്രി ന്യൂ മാഹി.കണ്ണൂര്‍ ജില്ല. ന്യൂ മാഹി ടൗണ്‍ . വ്യത്യസ്തമായ അനുഭവം’ എന്ന അടിക്കുറിപ്പോടെയാണ്‌ രൂപേഷ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

അജിത്ത്-നയൻതാര താര ജോഡികൾ അഭിനയിച്ച വിശ്വാസം എന്ന തമിഴ് ചിത്രത്തിലെ കണ്ണനെ കണ്ണേ എന്ന് തുടങ്ങുന്ന ഗാനമാണ് രൂപേഷ് വായിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ പോലീസുകാരനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. കാക്കിക്കുള്ളിലെ കലാഹൃദയം എന്ന കമെന്റ് ആണ് കൂടുതൽ പേരും പറഞ്ഞിരിക്കുന്നത്.

രൂപേഷിന്റെ വീഡിയോ കാണാം