ഡോക്ടർ നീരജ ഇനി ഈ ജിമ്മന് സ്വന്തം, വിവാഹ വീഡിയോ പുറത്തുവിട്ടു താരം!

Ronson Vincent Wedding Video is Out
Ronson Vincent Wedding Video is Out

മലയാളം സീരിയൽ പ്രേഷകരുടെ ഇഷ്ടതാരമാണ് റൊൺസൺ വിൻസെന്റ്. ഈ മാസം ആദ്യം ആയിരുന്നു താരത്തിന്റെ വിവാഹം. ബാലതാരമായി തിളങ്ങിയ ഡോക്ടർ നീരജ ആണ് വധു. ഇരു വീട്ടുകാരും ആലോചിച്ചു ഉറപ്പിച്ചു നടത്തിയ മിശ്രവിവാഹം ആയിരുന്നു തങ്ങളുടേത് എന്നും പ്രണയ വിവാഹം ആയിരുന്നില്ല എന്നും താരങ്ങൾ നേരുത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇരു കുടുംബങ്ങളിലെയും ഒരു മുഖ്യ സുഹൃത്ത് വഴിയാണ് ആലോചന വന്നതെന്നും വീട്ടുകാർക്ക് പരസ്പ്പരം ഇഷ്ട്ടമായപ്പോൾ മതം അവർ കാര്യം ആക്കാതെ ഞങ്ങളുടെ വിവാഹം അങ്ങ് ഉറപ്പിച്ചുവെന്നുമാണ് ഇരുവരും വ്യക്തമാക്കിയത്.

ronson vincent marriage images
ronson vincent marriage images

ഫെബ്രുവരി 2 ആം തീയതി കൊച്ചിയിൽ നീരാജയുടെ കുടുംബ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഹിന്ദു ആചാരപ്രകാരം ഈ താരങ്ങൾ വിവാഹിതർ ആയത്. സീരിയല്‍ രംഗത്തെ സുഹ‍ൃത്തുക്കള്‍ക്കായി ഈ മാസം 28, 29, മാര്‍ച്ച് 1 എന്നീ ദിവസങ്ങളില്‍ എറണാകുളത്ത് വെച്ച് നടക്കും. നിരവധി സീരിയലുകളിലൂടെ ബാലതാരമായി എത്തി ശ്രദ്ധ നേടിയ താരമാണ് നീരജ. മലയാളം സീരിയലുകൾക്ക് പുറമെ നിരവധി തെലുങ് സീരിയലുകളിലും സിനിമകളിലും റൊൺസൺ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വിവാഹ വീഡിയോ ഇപ്പോൾ പുറത്തിറങ്ങി.

വീഡിയോ കാണാം

സോഴ്സ്: Indian Cinema Gallery