റിമിയുടെ ചോദ്യത്തിന് ഉത്തരം ഇതാ!! റോയ്‌സിനും ഭാര്യ സോണിയക്കും മധുവിധു കാലം

മലയാളികളുടെ പ്രിയങ്കരിയാണ് ഗായിക റിമി ടോമി. ഗായിക എന്നതിലുപരി മികച്ചൊരു അവതാരക കൂടിയാണ് താരം. കുട്ടിത്തവും കുസൃതിയും നിറഞ്ഞ അവതരണ ശൈലി മറ്റുള്ളവരിൽ നിന്നും റിമിയെ വ്യത്യസ്തയാക്കുന്നു. വളരെയധിയകം ഗോസിപ്പുകൾ നേരിടേണ്ടിവന്ന ദമ്പതികൾ ആയിരുന്നു റിമിയും റോയ്‌സും. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇവർ വേർപിരിയുന്നു എന്ന വാർത്ത പുറംലോകം അറിഞ്ഞത്. നീണ്ടകാലത്തെ ദാമ്ബത്യ ജീവിതത്തിനും വഴക്കുകള്‍ക്കും ഒടുവിലാണ് റോയ്‌സും റിമി ടോമിയും വേര്‍പിരിഞ്ഞത്. റോയ്‌സ് കഴിഞ്ഞ മാസം മറ്റൊരു കല്യാണവും കഴിച്ചു. തികഞ്ഞ സന്തോഷത്തിലാണ് റോയ്‌സ് ഇപ്പോള്‍. റോയ്‌സിന്റെയും സോണിയയുടെയും മധുവിധു കാലമാണ്.

വര്‍ഷങ്ങള്‍ നീണ്ട ദാമ്ബത്യ ജീവിതത്തിനൊടുവിലാണ് റിമി ടോമിയും റോയ്‌സും വേര്‍പിരിഞ്ഞത്. ഇവരുടെ ദാമ്ബത്യ ജീവിതം തുടക്കത്തില്‍ തന്നെ അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നാണ് വിവരം. ബന്ധം പിരിഞ്ഞതിനെക്കുറിച്ച്‌ റിമി എവിടെയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഒന്നും ഒന്നും മൂന്നില്‍ ഒരു ഭര്‍ത്താവ് എങ്ങനെയായിരിക്കണം എന്ന് ചോദിക്കുകയുണ്ടായി. ആ ചോദ്യത്തിന് ഉത്തരമെന്നോണമാണ് റോയ്‌സിന്റെ ഇന്‍സ്റ്റഗ്രാമില്‍ സോണിയയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ നിറഞ്ഞത്. വളരെ ലളിതമായിട്ടാണ് റോയ്‌സിന്റെ രണ്ടാം വിവാഹം നടന്നത്. ഫെബ്രവരി 22നാണ് വിവാഹം നടന്നത്.

തൃശൂരില്‍ വെച്ച്‌ സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്. മുണ്ടും കുര്‍ത്തയും അണിഞ്ഞ് വളരെ ലളിതമായ വേഷത്തിലായിരുന്നു റോയ്‌സ് എത്തിയത്. സോഫ്റ്റ് എഞ്ചിനീയറാണ് സോണിയ.