ഇന്നും അദ്ദേഹവുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്: രേവതി

Revathi about her divorce

പഴയകാല സിനിമകളിലെ നിറസാനിദ്യം ആയിരുന്നു രേവതി. ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി വേഷമിടാനുള്ള ഭാഗ്യം ലഭിച്ച താരം. തമിഴിലും മലയാളത്തിലുമെല്ലാം നിറഞ്ഞു നിന്ന താരം പതുക്കെ സിനിമയിൽ നിന്നും അപ്രത്യക്ഷ ആകുകയായിരുന്നു. എന്നാൽ സിനിമ പ്രേമികൾ ഇന്നും താരത്തിനോടുള്ള പഴയ സ്നേഹം അതെ പോലെ ഇന്നും കാത്തുസൂക്ഷിക്കുന്നു. കുറച്ചു നാളത്തെ ഇടവേളയ്‌ക്കു ശേഷം വീണ്ടും സിനിമയിലേക്ക് വന്ന രേവതിക്ക് പഴയപോലെ കരുത്തുറ്റ കഥാപാത്രങ്ങൾ അതികം ലഭിച്ചില്ല. സിനിമയ്ക് പുറമെ തന്റെ നിലപാടുകൾ മുഖം നോക്കാതെ ആരോടും തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന നായിക കൂടിയാണ് താരം. രേവതി ഇപ്പോൾ തന്റെ മുൻഭർത്താവ് സുരേഷ് മേനോനുമായുള്ള വിവാഹമോചനത്തെ കുറിച്ച് മനസുതുറക്കുകയാണ്.

വളരെ അപ്രതീക്ഷിതമായാണ് ഞാനും സുരേഷും തമ്മിൽ എടുക്കുന്നതും പ്രണയത്തിൽ ആകുന്നതും. അത്ര തീവ്രമായ പ്രണയം ഒന്നും ആയിരുന്നില്ല അത്. ഞങ്ങൾ രണ്ടുപേരും പക്വത നേടിയവരായിരുന്നു. ഒരുപക്ഷെ വീട്ടുകാർ ഈ വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങളുടെ വിവാഹം നടക്കുമായിരുന്നില്ല. അവരെയൊക്കെ ധിക്കരിച്ചു വിവാഹം കഴിക്കത്തക്ക ഒരു ബന്ധത്തിൽ ഞങ്ങൾ എത്തിയിരുന്നില്ല എന്നതാണ് സത്യം. അവർ സമ്മതം തന്നതിന് ശേഷമാണ് ശരിക്കും ഞങ്ങൾ പ്രണയിച്ചത്.

വിവാഹം കഴിഞ്ഞു കുറച്ചു നാൾ സന്തോഷപരമായി തന്നെ കടന്നു പോയി. എന്നാൽ ഞങ്ങൾക്കിടയിൽ കുറച്ചു നാളുകൾക്ക് ശേഷം അകലം പ്രത്യക്ഷപ്പെടാൻ തുടങ്ങി. കമ്മ്യുണിക്കേഷൻ ഗ്യാപ്പ് ഞങ്ങൾക്കിടയിൽ ഉണ്ടെന്നു എനിക്കാണ് ആദ്യം തോന്നിയത്. ഞങ്ങൾ പരസ്പരം ആലോചിച്ചാണ് പിരിയാൻ തീരുമാനിച്ചതും. അങ്ങനെ പരസ്പര സമ്മതത്തോടെ ഞങ്ങൾ പിരിഞ്ഞു. എന്നാൽ വിവാഹ മോചനത്തിന് ശേഷവും ഞങ്ങൾ ഞങ്ങൾക്കിടയിൽ സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്.