തന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആദ്യ ഹൃസ്വചിത്രം പുറത്ത് വിട്ട് രമ്യ നമ്പീശൻ

Remya Nambeesan first short film
Remya Nambeesan first short film

മലയാളത്തിന്റെ സ്വന്തം നടിയാണ് രമ്യ നമ്പീശൻ. ഇപ്പോഴിതാ താരം സംവിധായിക ആകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്. സ്ത്രീ സുരക്ഷയെ ആസ്‌പദമാക്കി ഒരുക്കുന്ന ഹൃസ്വ ചിത്രത്തിൽ ആണ് രമ്യ സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അടുത്തിടെ രമ്യ നമ്ബീശന്‍ എന്‍കോര്‍ എന്ന പേരിൽ താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഗായിക കൂടിയായ രമ്യ താൻ ആലപിക്കുന്ന ഗാനങ്ങളും ഈ ചാനലിൽ പങ്കുവെക്കുമായിരുന്നു. ആരാധകർ നൽകിയ പിന്തുണയിൽ മികച്ച പ്രകടനങ്ങൾ ആണ് രമ്യ ചെയ്തിരുന്നത്. ആ പിന്തുണ തന്നെയാണ് സംവിധാനം ചെയ്യാൻ തന്നെ പ്രേരിപ്പിച്ച ഘടകം എന്നാണ് രമ്യ പറയുന്നത്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നതും രമ്യതന്നെ. രമ്യയുടെ സഹോദരന്‍ രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയത്.

Ramya Nambeesan
Ramya Nambeesan

കുറെ കാലം മലയാള സിനിമയിൽ നിന്നും മാറിനിന്നിരുന്ന രമ്യ ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. ആഷിക് അബുവിന്റെ വൈറസ്, കുഞ്ചാക്കോ ബോബന്‍ ചിത്രം അഞ്ചാംപാതിര എന്നി ചിത്രങ്ങളിലൂടെയാണ് രെമ്യ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. രമ്യ സംവിധായിക ആകുന്നുവെന്ന വാർത്ത അറിഞ്ഞു ആവേശത്തിൽ ആണ് ആരാധകർ ഇപ്പോൾ.

രമ്യ നമ്ബീശന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ആണ് ‘അണ്‍ഹൈഡ്’.

ചിത്രം കാണാം

സോഴ്സ്: Ramya Nambessan Encore