എന്റെ അനുവാദം കൂടാതെയായിരുന്നു അന്ന് ആ രംഗം എടുത്തത്, തുറന്നു പറഞ്ഞു രേഖ!

Rekha about Punnagai Mannan
Rekha about Punnagai Mannan

ഒരുകാലത്ത് മലയാളത്തിലും തമിഴിലും നിറഞ്ഞു നിന്ന താരമാണ് രേഖ. എല്ലാ പ്രമുഖ നടന്മാരുടേയും കൂടെ സിനിമ ചെയ്യാൻ അവസരം ലഭിച്ച ഭാഗ്യ നായിക. ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും പണ്ടത്തെ പോലെ മികച്ച കഥാപാത്രങ്ങൾ ഒന്നും താരത്തെ തേടി വരുന്നില്ലെന്ന് പറയാം. ഇപ്പോഴിതാ കമല ഹാസനൊപ്പം പുന്നഗൈ മന്നന്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് രേഖ.

ഞാനും കമൽ ഹാസനും വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യാ ചെയ്യാൻ പോകുന്ന രംഗമാണ് ഷൂട്ട് ചെയ്തുകൊണ്ട് ഇരുന്നത്. ചിത്രത്തിന്റെ സംവിധായകൻ ആയിരുന്ന കെ ബാലചന്ദര്‍ സർ അപ്പോൾ പറഞ്ഞു ‘ചാകാൻ പോകുമ്പോൾ കണ്ണ് തുറന്നാണോ എല്ലാരും നിൽക്കുന്നതെന്ന്, പിന്നെ കമൽ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ’ എന്നും. കമൽ എന്നെ ചുംബിക്കുന്ന രംഗം ആയിരുന്നു അവർ പ്ലാൻ ചെയ്തത്. എന്നാൽ അത് എനിക്ക് അറിയില്ലായിരുന്നു.

Punnagai Mannan
Punnagai Mannan

എന്റെ അച്ഛന്‍ പ്രശ്നമുണ്ടാക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നതുപോലെ കരുതിയാല്‍ മതിയെന്ന് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ സര്‍ എന്നോടു പറഞ്ഞു. അവർ തീരുമാനിച്ചു ഉറപ്പിച്ച പ്രകാരം ആ സീൻ എടുത്ത്. അപ്പോഴും എന്റെ മനസ്സിൽ അച്ഛൻ വഴക്കുപറയുമോ എന്ന ഭയം ആയിരുന്നു. ഞാൻ തിരികെ വന്നു അമ്മയോട് കാര്യം പറഞ്ഞു. എന്നെ പറഞ്ഞു പറ്റിച്ചു അവർ ചുംബന രംഗം എടുത്തെന്നു. പിന്നീട് ഞാൻ ഇത് ഒന്ന് രണ്ടു അഭിമുഖത്തിലും പറഞ്ഞിരുന്നു. അങ്ങനെ ഞാൻ പറഞ്ഞത് കൊണ്ട് കമലിനും എന്നോട് ദേക്ഷ്യം ഉണ്ടായിരുന്നു. പക്ഷെ എന്റെ സമ്മതം കൂടാതെ എടുത്ത ഈ സീനിന്റെ സത്യാവസ്ഥ എല്ലാരും അറിയണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നത്കൊണ്ട് ഞാൻ ഇത് തുറന്നു പറഞ്ഞു.