ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ അവതാരിക ആണ് രഞ്ജിനി ഹരിദാസ്. ഒരുപക്ഷെ രഞ്ജിനിയോളം മലയാളികളിൽ സ്വാധീനം ചെലുത്തിയ മറ്റൊരു അവതാരിക ഇല്ല എന്‍ തന്നെ പറയാം. അവാർഡ് ഷോ കളിലും രഞ്ജിനി അവതരണം ഏറ്റെടുത്തിരുന്നു. കുറച്ചു നാളുകളായി താരത്തെ സ്ക്രീനിൽ കാണുന്നില്ലായിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് കിടിലൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് രഞ്ജിനി.
ഡിസൈന്‍ ആഡ്സ് വെഡ്ഡിംഗ്സിനായാണ് രഞ്ജിനി വധു വേഷത്തിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഉനൈസ് മുസ്തഫയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് രഞ്ജിനി ഈ ഫോട്ടോഷൂട്ടില്‍ എത്തുന്നത്. വളരെ പെട്ടെന്നാണ് ഈ വീഡിയോ വൈറൽ ആയി കൊണ്ടിരിക്കുന്നത്.
രഞ്ജിനിയുടെ കിടിലൻ ഫോട്ടോഷൂട് വീഡിയോ കാണാം
കടപ്പാട് : Design ads weddings