തലകീഴായി നിന്ന് കൊണ്ടുള്ള രാകുൽ പ്രീത് സിങ്ങിന്റെ അഭ്യാസം, വീഡിയോ വൈറൽ

Rakul Preeth Singh Work Out Video
Rakul Preeth Singh Work Out Video

ബോളിവുഡ് താരങ്ങൾക്കിടയിൽ ഫിറ്റ്നസ്സിനു വലിയ പ്രാധാന്യമാണ് ഉള്ളത്. നടന്മാരിലും കൂടുതൽ നടികളാണ് തങ്ങളുടെ ഫിറ്റ്നസ് നിലനിർത്താനായി വർക്ക് ഔട്ടുകളിലും ഭക്ഷണ കാര്യങ്ങളിലും ഏറെ ശ്രദ്ധ നൽകുന്നത്. കൃത്യമായ വർക്ഔട്ടിലൂടെയും ആഹാരരീതിയിലൂടെയും കൂടാണ് താരങ്ങൾ തങ്ങളുടെ ഫിറ്റ്നെസ് നിലനിർത്തുന്നതും. ഇവരെ പോലെ കൃത്യവും നിഷ്ട്ടവുമായ ആരോഗ്യ രീതിയിലൂടെ തന്റെ ഫിറ്റ്നസ് നിലനിർത്തുന്ന താരമാണ് രാകുൽ പ്രീത് സിങ്. താരം കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവെച്ച ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. തലകീഴായി നിന്ന് കൊണ്ടുള്ള പരിശീലനമായിരുന്നു രാകുൽ ചെയ്തത്.

Rakul Preeth Singh
Rakul Preeth Singh

രാകുല്‍ പ്രീത്തിന്റെ കായികക്ഷമത കൂടി കാട്ടിത്തരുന്നതാണ് താരം പങ്കുവച്ച പുതിയ വിഡിയോ. വളരെ ദിര്‍ബ്ബലമായ, നേര്‍ത്ത കഴുത്തകളുണ്ടായിരുന്ന തന്നില്‍ നിന്ന് ഒരു ഹെഡ്‌സ്റ്റാന്‍ഡിലേക്ക് (തലകീഴായി നില്‍ക്കുക) എത്തിയതിലുള്ള അഭിമാനമായിരുന്നു താരത്തിന്റെ വാക്കുകളില്‍. സ്വന്തം പേടികളെ മറികടന്ന് മുന്നേറുന്നതിലൂടെ കൈവരിക്കുന്ന നേട്ടം വിലപതിക്കാനാവാത്തതാണെന്നും വിഡിയോയ്‌ക്കൊപ്പം താരം കുറിച്ചു. എന്നാല്‍ ഈ അഭ്യാസം മറ്റാരുടെയും സഹായം ഇല്ലാതെ പരീക്ഷിക്കരുതെന്ന് താരം ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.