തീവ്രവാദിയെ പോലെയാണ് അവർ തന്നോട് പെരുമാറുന്നത്: രജിത് കുമാർ!

Rajith Kumar Under Police Custody
Rajith Kumar Under Police Custody

മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 2 വിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മൽത്സാരാർത്ഥി ആയിരുന്നു രജിത് കുമാർ. എന്നാൽ കഴിഞ്ഞ എലിമിനേഷനിൽ വിവാദപരമായ സംഭവങ്ങളെ തുടർന്ന് താരത്തെ പുറത്താക്കുകയായിരുന്നു. എന്നാൽ പുറത്തിറങ്ങിയ രജിത്തിനെ കാത്തിരുന്നത് ആരാധകരുടെ വക വൻ വരവേൽപ്പായിരുന്നു.

വലിയ ജന പ്രവാഹം ആയിരുന്നു രെജിത്തിനെ സ്വീകരിക്കുവാൻ കൊച്ചിൻ ഇൻർനാഷണൽ എയർപോർട്ടിൽ തടിച്ച് കൂടിയത്.  കൊറോണ പടരുന്ന സഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കേണ്ട സമയത് അതിനെതിരെ പ്രവർത്തിച്ച രജിത് ആർമിക്കെതിരെ എറണാകുളം കളക്ടർ കേസ് എടുത്തിരുന്നു. പിന്നീട് രെജിത്തിനെയും അറസ്റ്റ് ചെയ്യുക ഉണ്ടായി. രെജിത്തിന്റെ ആറ്റിങ്ങൽ ഉള്ള വീട്ടിൽ നിന്നുമാണ് പോലീസ് അറസ്റ്  ചെയ്തത്.

കുറച്ചു സമയം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞതിനു ശേഷം രജിത് ജാമ്യത്തിൽ ഇറങ്ങുകയുണ്ടായി. സ്റ്റേഷനിൽ നിന്നും ഇറങ്ങുന്ന സമയത്ത് തന്നെ രജിത് മാധ്യമങ്ങളെ കാണുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തിരുന്നു. താൻ ഒരിക്കലൂം വില്ലൻ അല്ല , താൻ ഏറെ സന്തോഷവാനാണ്. തന്നെ എല്ലാവരും അംഗീകരിച്ചതിൽ നന്ദി ഉണ്ട് രജിത് മാധ്യമങ്ങളോട് പറയുക ഉണ്ടായി. അവരെ ആരെയും വിളിച്ചിയിട്ടില്ല എയർപോർട്ടിൽ എത്തി ചേർന്നത് . സ്വയം അറിഞ്ഞ് എത്തിയതാണ്, തന്റെ സത്യ സന്തത പോലീസിന് മനസ്സിലായി എന്നും രജിത് മാധ്യമങ്ങളോട് പറയുക ഉണ്ടായി.

വീഡിയോ കാണാം

കടപ്പാട് : Mollywood Movie Events