ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയ വാര്യർ. ഒമർ ലുലു ചിത്രത്തിലൂടെ പ്രേഷകരുടെ മുന്നിലേക്ക് എത്തിയ താരമാണ് പ്രിയ വാര്യർ. ചിത്രത്തിലെ ഒറ്റ പാട്ട് രംഗം കൊണ്ട് തന്നെ ഹിറ്റ് ആയി മാറിയ താരം. ആദ്യമെക്കെ താരത്തെ ആരാധിക്കുകയായിരുന്നു പ്രേക്ഷകർ. പിന്നെ പതിയെ പതിയെ താരത്തിനെതിരെ ട്രോളുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പിന്നീട് പ്രിയയുടേതായി ഇറങ്ങുന്ന ചിത്രങ്ങളും പരസ്യങ്ങളുമെല്ലാം തന്നെ ട്രോളന്മാർക്ക് ആഘോഷമാക്കാൻ തുടങ്ങി. എങ്കിൽ തന്നെയും താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ ആരാധകരാണ് ഉണ്ടായിരുന്നത്. ഇൻസ്റ്റാഗ്രാമിൽ താരത്തിന് 7.2 മില്യണ്‍ ഫോളോവേഴ്സ് ആയിരുന്നു ഉണ്ടായിരുന്നത്. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സൂപ്പർസ്റ്റാറുകൾക്ക് പോലും ഇല്ലാത്ത ഫോള്ളോവെർസ് ആയിരുന്നു പ്രിയ കുറച്ചു നാളുകൾ കൊണ്ട് നേടിയെടുത്തത്.

എന്നാൽ ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പ്രിയ വാര്യര്‍ ഒരു താല്‍ക്കാലിക ഇടവേളയാണ് എടുക്കുന്നതെന്നും പിന്നീട് തിരിച്ചെത്തുമെന്നും ആണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. എന്നാൽ ഇത്രയും വലിയ ഒരു അക്കൗണ്ട് വേണ്ടെന്നു വെയ്ക്കാനുണ്ടായ കാരണം എന്താണെന്ന് താരം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.