ബ്ലെസ്സിക്ക് വേണ്ടി പൃഥ്വിരാജ് കുറച്ചത് 30 കിലോയിലധികം ഭാരം, വീഡിയോ കണ്ടു അമ്പരന്ന് ആരാധകർ!

Prithviraj New Look for Aadujeevitham
Prithviraj New Look for Aadujeevitham

ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. പ്രിത്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ഈ ചിത്രം പ്രിത്വിരാജിന്റെയും സ്വപ്നസാക്ഷാൽക്കാരം ആണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങിന്റെ തയാറെടുപ്പിൽ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ ബെന്യാമിൻ എന്ന കഥാപാത്രമായാണ് പ്രിത്വി എത്തുന്നത്.

Prithviraj New Look
Prithviraj New Look

ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രമായി മാറുവാൻ വേണ്ടി പൃഥ്വിരാജ് കുറിച്ചിരിക്കുന്നത് തന്റെ 30 കിലോയോളം ശരീരഭാരമാണ് കുറച്ചിരിക്കുന്നത്. താടി നീട്ടി വളർത്തിയിരിക്കുന്ന പ്രിത്വിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. ഇപ്പോൾ ഇതാ മെലിഞ്ഞുണങ്ങിയ പ്രിത്വിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പ്രിത്വിയുടെ ഇപ്പോഴത്തെ രൂപം കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ.

അതിന്റെ കൂടെ പ്രിത്വിയുടെ ട്വിറ്റും വൈറലായി മാറിക്കഴിഞ്ഞു. അര്‍ദ്ധരാത്രി ഉണര്‍ന്നു പോയൊന്നും വിശപ്പുകാരണം ഉറങ്ങാന്‍ പറ്റില്ലെന്നുമാണ് താരത്തിന്റെ സങ്കടം. കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും പിന്തുടര്‍ന്നാണ് പൃഥ്വി ശരീരഭാരം കുറച്ചുകൊണ്ടിരിക്കുന്നത്.പൃഥ്വിയുടെ ട്വീറ്റ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന്റെ ആത്മാര്‍പ്പണത്തെ അഭിനന്ദിച്ചുകൊണ്ടാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലുമാണ് ആരാധകർ.